HOME
DETAILS
MAL
പള്ളിക്കരയില്‍ എലിപ്പനി മരണം: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
backup
August 23 2016 | 19:08 PM
ചങ്ങരംകുളം: എലിപ്പനി മൂലം ചങ്ങരംകുളം-പള്ളിക്കര സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥയാണ് തുറന്നുകാട്ടുന്നതെന്ന് നന്നംമുക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പനി ബാധിച്ച് നിരവധി തവണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെയും ഉപകേന്ദ്രത്തെയും ആശ്രയിച്ചപ്പോള്‍ കൃതൃമായ പരിശോധന നടത്താതെ പനിക്കുള്ള മരുന്ന് നല്കി പറഞ്ഞയക്കുകയാണ് ഉണ്ടായതെന്നും ഈ നടപടി ഒരാളുടെ മരണത്തിന് കാരണമായതെന്നും പറയുന്നു.
പള്ളിക്കര സ്വദേശി വെളുത്തേടത്ത് പറമ്പില്‍ ഹംസയാണ്(42)യാണ് കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."