പ്രതിയെ അറസ്റ്റ് ചെയ്തു
എടപ്പാള്‍: വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരനെ കൊലപ്പെടുത്തിയ പ്രതിയെ പൊലിസ് അറസ്റ്റുചെയ്തു. തമിഴ്നാട് കടലൂര്‍ കട്ടുമനാര്തൊടി വടക്കുമെന്കുടി ദേവദാസി(52)നെയാണ് വളാഞ്ചേരി സി.ഐ. കെ.എം സുലൈമാനും സംഘവും അറസ്റ്റുചെയ്തത്. തമിഴ്നാട് സ്വദേശിയും കുറ്റിപ്പുറത്ത് താമസക്കാരനുമായ പാലക്കളത്തില്‍ മുഹമ്മദ് സിദ്ദീഖി(43)നെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 10നായിരുന്നു സംഭവം.
കൊല നടത്തിയശേഷം നാട്ടിലെത്തിയ ഇയാള്‍ മകന് ജോലിചെയ്യുന്ന തിരുപ്പൂരിലെ ഒരു തുണിമില്ലില്‍ സുരക്ഷാജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. അവിടെനിന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സി.ഐയെ കൂടാതെ എസ്.ഐ പ്രദീപ്കുമാര്‍, എ.എസ്.ഐമാരായ ഇക്ബാല്‍, കെ. പ്രമോദ്, എസ്.സി.പി.ഒമാരായ ഡി സുനില്‍കുമാര്‍, എം അബ്ദുല്‍ അസീസ്, കെ ജയപ്രകാശ്, സി.പി.ഒമാരായ ഷറഫുദ്ദീന്, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."