കേരളാ സര്‍വകലാശാല അറിയിപ്പുകള്‍
എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍
വര്‍ക്കല, കൊല്ലം, കുണ്ടറ, പുനലൂര്‍, അടൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ യു.ഐ.എം-കളില്‍ എം.ബി.എ (ഫുള്‍ടൈം) കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
കാര്യവട്ടം ഐ.എം.കെ-യില്‍ എം.ബി.എ (ടൂറിസം-സി.എസ്.എസ്), എം.ബി.എ (ഈവനിങ്-റഗുലര്‍) കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
സീറ്റൊഴിവ്
കാര്യവട്ടം ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ ഇക്കണോമിക്‌സ് കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 26ന് രാവിലെ 11ന് ഇക്കണോമിക്‌സ് വകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്‌സി കംപ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 25 രാവിലെ 11 മണിക്കകം അസ്സല്‍ രേഖകളുമായി വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 9020216730, 0471-3216730.
കാര്യവട്ടം ഇസ്ലാമിക് സ്റ്റഡീസ് പഠനവകുപ്പിലെ 2016-18 അധ്യയനവര്‍ഷത്തെ എം.എ ഇസ്ലാമിക് ഹിസ്റ്ററി കോഴ്‌സിന് പട്ടികജാതി വിഭാഗത്തില്‍ രണ്ട് സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് (ഇസ്‌ലാമിക് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന) അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 25 രാവിലെ 11ന് അസ്സല്‍ രേഖകളുമായി പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0471-2308115.
കാര്യവട്ടം കമ്മ്യൂനിക്കേഷന്‍ & ജേര്‍ണലിസം പഠനവകുപ്പില്‍ എം.സി.ജെ കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 25ന് ഉച്ചയ്ക്ക് ഒരുമണിക്കകം യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2308013, 9446705262.
ബി.എസ്‌സി ടൈംടേബിള്‍
നാലാം സെമസ്റ്റര്‍ ബി.എസ്‌സി ജിയോഗ്രഫി, പോളിമര്‍ കെമിസ്ട്രി, സൈക്കോളജി കോംപ്ലിമെന്ററി കംപ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റിലും (www.keralauniverstiy.ac.in) കോളജുകളിലും ലഭിക്കും.
ട്രാന്‍സലേഷന്‍
സ്റ്റഡീസ് വൈവ
ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ സ്റ്റഡീസ് (കാര്യവട്ടം ഹിന്ദി പഠനവകുപ്പ്) പരീക്ഷയുടെ വൈവ 29-ന് സെന്റര്‍ ഫോര്‍ ട്രാന്‍സലേഷന്‍ ആന്‍ഡ് ട്രാന്‍സലേഷന്‍ സ്റ്റഡീസില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.
മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം
വിദൂരവിദ്യാഭ്യസ വിഭാഗത്തില്‍ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജ് കേന്ദ്രമായി പരീക്ഷയെഴുതിയ മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികള്‍ അവരുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം എസ്.ഡി.ഇ ഓഫിസില്‍ നിന്നും 25, 26, 27 തിയതികളില്‍ ഹാള്‍ടിക്കറ്റ് ഹാജരാക്കി കൈപ്പറ്റണം.
എം.എ ഇസ്ലാമിക്
ഹിസ്റ്ററി വൈവ
കാര്യവട്ടം ഇസ്ലാമിക് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ ഇസ്ലാമിക് ഹിസ്റ്ററി (സി.എസ്.എസ് - 2014-16) വൈവ 31ന് രാവിലെ 10ന് പഠനവകുപ്പില്‍ നടത്തും.
അപേക്ഷ ക്ഷണിച്ചു
എന്‍ജിനീയറിങ് യൂനിറ്റില്‍ ലൈന്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) Job notificatiosn എന്ന ലിങ്കില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."