HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; അടുത്തയാഴ്ച വീണ്ടും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ ഏജന്‍സികള്‍

  
backup
July 13 2023 | 16:07 PM

monsoon-is-active-in-kerala-from-july-3rd-to-8t

കോഴിക്കോട്:കാലവര്‍ഷം ജൂണ്‍ 8 ന് കേരളത്തില്‍ എത്തിയ ശേഷം ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ ന്യൂനമര്‍ദം അടുത്തയാഴ്ച രൂപപ്പെടുന്നതോടെ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ ഏജന്‍സികള്‍. ജൂലൈ മൂന്നു മുതല്‍ എട്ടുവരെ കേരളത്തില്‍ കാലവര്‍ഷം സജീവമാകുകയും പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 17 ന് രൂപപ്പെടുന്ന ന്യൂനമര്‍ദം മഴ വീണ്ടും ശക്തിപ്പെടുത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂലൈ 16 ന് വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് ബുള്ളറ്റിനില്‍ പറഞ്ഞു.
(https://mausam.imd.gov.in/responsive/all_india_forcast_bulletin.php)

എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ ഈ ന്യൂനമര്‍ദം എങ്ങനെ സ്വാധീനിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം 17 മുതല്‍ 23 വരെയുള്ള തിയതികളില്‍ കേരളം ഉള്‍പ്പെടെ രാജ്യത്ത് കൂടുതല്‍ മഴക്ക് ന്യൂനമര്‍ദം കാരണമാകുമെന്ന് ദേശീയ തലത്തിലുള്ള സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വെതര്‍ (www.skymetweather.com) പറഞ്ഞു. ന്യൂനമര്‍ദം ഏതുദിശയില്‍ സഞ്ചരിക്കുമെന്ന് ഇത്രയും നേരത്തെ പറയാന്‍ കഴിയില്ലെന്നും ഒഡിഷ, ബംഗാള്‍, ചത്തീസ്ഗഡ് എന്നീ ഭാഗങ്ങളിലേക്ക് പോകാനാണ് സാധ്യതയെന്നും സ്‌കൈമെറ്റ് പറയുന്നു. നിലവില്‍ ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വീണ്ടും മഴ ഉത്തരേന്ത്യയില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കേരളത്തില്‍ 20 ന് ശേഷം ഏതാനും ദിവസം മഴ ശക്തിപ്പെടുത്തുമെന്ന് കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ (www.metbeatnews.com ) പറയുന്നു.
കാലവര്‍ഷം ജൂണില്‍ കേരളത്തില്‍ എത്തിയ ശേഷം ഇതുവരെ ബംഗാള്‍ ഉള്‍ക്കടല്‍ സജീവമായിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലും പടിഞ്ഞാറന്‍ പസഫിക് സമുദ്രവും ശക്തിപ്പെടുന്നതോടെ കേരളത്തില്‍ വീണ്ടും മഴ കനക്കും. ജൂണ്‍ ആദ്യവാരത്തിലും ജൂലൈ ആദ്യ വാരത്തിലും കേരളത്തില്‍ ലഭിച്ച മഴ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടതും ന്യൂനമര്‍ദ പാത്തി (Offshore Trough) സജീവമായതിനെയും തുടര്‍ന്നായിരുന്നു. എന്നാല്‍ ഇനിയുള്ള മഴ ലഭിക്കുന്നത് ബംഗാള്‍ ഉള്‍ക്കടലിന്റെ സ്വാധീനം മൂലമാണ്. ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (Madden-Julian Oscillation (MJO) അറബിക്കടലില്‍ ആയിരുന്നതും ജൂലൈയില്‍ മഴ ശക്തിപ്പെടാന്‍ കാരണമായി. എം.ജെ.ഒ ബംഗാള്‍ ഉള്‍ക്കടലിലും പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും എത്തുന്നത് ന്യൂനമര്‍ദങ്ങള്‍ ഉടലെടുക്കാന്‍ ഊര്‍ജമാകുമെന്നും അവര്‍ വിശദീകരിച്ചു.

അതിനിടെ, കേരളത്തില്‍ മഴക്കുറവ് തുടരുകയാണ്. ജൂണ്‍ 1 മുതല്‍ ജൂലൈ 13 വരെ മഴക്കുറവ് 33 ശതമാനമാണെന്ന് തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പറയുന്നു. എന്നാല്‍ ലക്ഷദ്വീപിലെ മഴക്കുറവിന് പരിഹാരമായി. കേരളത്തില്‍ ഈ കാലയളവില്‍ 933.6 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 624.2 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഈ കാലയളവില്‍ ലഭിക്കേണ്ടയത്ര മഴ ലഭിച്ചില്ലെങ്കിലും സാങ്കേതികമായി സാധാരണ മഴയുടെ പട്ടികയിലാണ് ഉള്‍പ്പെടുക. മറ്റു ജില്ലകളിലെല്ലാം മഴക്കുറവുമാണുള്ളത്. ജൂലൈ മൂന്നാം വാരത്തിലെ മഴ മഴക്കുറവ് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ജനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago