ഇനി വ്യാപാരം രൂപയിലും ദിർഹത്തിലും; പരസ്പര ധാരണയിലെത്തി ഇന്ത്യയും യുഎഇയും
ഇനി വ്യാപാരം രൂപയിലും ദിർഹത്തിലും; പരസ്പര ധാരണയിലെത്തി ഇന്ത്യയും യുഎഇയും
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര കരാറുകൾ സ്വന്തം കറൻസികളിൽ നടത്താൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡോളറിൽ നടന്നിരുന്ന വ്യാപാരം രൂപയിലേക്കും ദിർഹത്തിലേക്കും മാറുന്നതോടെ അത് ഇരു രാജ്യങ്ങൾക്കും നേട്ടമാകും.
അബുദാബിയില്‍ ഇരു രാജ്യ തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് പരസ്പര വ്യാപാര ഇടപാടുകള്‍ സ്വന്തം കറന്‍സികളില്‍ നടത്താന്‍ ധാരണയായത്. പരസ്പരമുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും ഉപയോഗിക്കാനായി പ്രത്യേക സംവിധാനം കൊണ്ടുവരും. ഇതിനായുള്ള ധാരണപത്രങ്ങളില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മൊഹമ്മദ് ബലമയും ഒപ്പിട്ടു.
ഇതിനുപുറമെ, ഐഐടി ഡല്‍ഹിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ തുടങ്ങാനും ധാരണയായി. ഈ വര്‍ഷം യുഎഇയില്‍ നടക്കാനിരിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 28)ക്കായി നടക്കുന്ന ഒരുക്കങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."