ക്ഷേത്രത്തില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം; തടഞ്ഞ് ക്ഷേത്ര കമ്മിറ്റിയംഗം
ഡെറാഡൂണ്‍: ക്ഷേത്ര പരിസരത്ത് മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ തീവ്ര വലതുപക്ഷ പ്രവര്‍ത്തകരെ തടയുന്ന അമ്പല കമ്മിറ്റിയംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.രാജ്യത്തിന്റെ മതേതര മുഖം എന്ന നിലയില്‍ ഒരു വിഭാഗം വീഡിയോ ഉയര്‍ത്തിക്കാട്ടുമ്പോള്‍, ചില വലതുപക്ഷ തീവ്ര ഗ്രൂപ്പുകള്‍ ഹിന്ദുവിരുദ്ധതക്ക് ചുക്കാന്‍ പിടിക്കുന്നയാള്‍ എന്ന നിലയില്‍ മുദ്രാവാക്യം വിളി തടഞ്ഞ അമ്പല കമ്മിറ്റിയംഗത്തിനെതിരെ അധിക്ഷേപം ചൊരിയുകയും ചെയ്യുന്നുണ്ട്. ക്ഷേത്രപരിസരത്ത് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ വലതുപക്ഷ ഗ്രൂപ്പിലെ അംഗങ്ങള്‍ തന്നെയാണ് തങ്ങളെ തടഞ്ഞ അമ്പലകമ്മിറ്റിയംഗത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെയും വലതുപക്ഷ ഗ്രൂപ്പുകളുടെ അക്രമങ്ങള്‍ക്കെതുരേയും നിലകൊളളുന്ന ഹിന്ദുത്വ വാച്ച് എന്ന ഗവേഷണ സംഘടനയാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിയാസത്ത് മുതലായ മാധ്യമങ്ങള്‍ പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.വീഡിയോയില്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഒരു ഗ്രൂപ്പിനെ ക്ഷേത്ര കമ്മിറ്റിയിലുളള ഒരു വ്യക്തി തടയുന്നുണ്ട്. ഇതോടെ പ്രസ്തുത ഗ്രൂപ്പ് തങ്ങളെ തടഞ്ഞ വ്യക്തിയെ അധിക്ഷേപിക്കുകയും, മതനിരപേക്ഷ കീടം എന്നടക്കം വിളിച്ച് അയാളെ അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.
Location: Dehradun, Uttarakhand
— HindutvaWatch (@HindutvaWatchIn) July 16, 2023
A temple committee member stopped a group of Hindu far-right goons raising anti-Muslim slogans on the temple premises. pic.twitter.com/PBJlcNqL6c
സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ചപ എന്നോരോപിച്ച് മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ പൊളിച്ചു കളയുന്നതില്‍ അടക്കം അംഗമായ രാധ സെംവാള്‍ ധോണി എന്ന വലതുപക്ഷ ഹിന്ദുത്വ നേതാവായ സ്ത്രീയടക്കം അമ്പല കമ്മിറ്റിയംഗത്തെ അധിക്ഷേപിക്കുന്നുണ്ട്. തങ്ങള്‍ ജിഹാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളെ തടഞ്ഞ ക്ഷേത്ര കമ്മിറ്റിയംഗത്തിന്റെ നടപടി ഹിന്ദു വിരുദ്ധമാണെന്നായിരുന്നു രാധയുടെ ആക്ഷേപം.
Content Highlights:temple committee member stops anti muslim sloganeering in uttarakhand
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."