തൊഴില്‍ പ്രതിസന്ധി: മൂന്നാം സംഘവും മടങ്ങി
ജിദ്ദ: തൊഴില്‍ നഷ്ടപ്പെട്ട് ജിദ്ദയില്‍ നിന്ന് മലയാളികടക്കം നാലു പേര്‍ കൂടി മടങ്ങി. ഇതോടെ മടങ്ങിയവരുടെ എണ്ണം 69 ആയി. ആദ്യ സംഘത്തില്‍ 25 പേരും രണ്ടാം സംഘത്തില്‍ 40 പേരുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മുംബൈ, ചെന്നൈ വഴിയാണ് ഇവര്‍ മടങ്ങിയത്. സഊദി ഓജര്‍ കമ്പനിയിലെ മെക്കാനിക്കും പത്തനംതിട്ട സ്വദേശിയുമായ തോമസ് ആണ് മലയാളി. 18 വര്‍ഷമായി ഇയാള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
കൂടുതല്‍ മലയാളികള്‍ മടങ്ങാന്‍ തയാറായി നില്‍ക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു. ഡല്‍ഹിയിലോ മുംബൈയിലോ വിമാനം ഇറങ്ങിയാല്‍ നാട്ടിലേക്ക് എങ്ങനെ മടങ്ങുമെന്ന വ്യക്തതവരാത്തതാണ് യാത്ര നീളാന്‍ കാരണം. ഇവര്‍ക്ക് ഇവിടെ നിന്നു കേരളത്തിലേക്കുള്ള യാത്രാചെലവ് നോര്‍ക്ക നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
46 മലയാളികളാണ് നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്‍ക്കുന്നത്. ഇവര്‍ വ്യഴാഴ്ച തിരിക്കുമെന്നാണ് അറിയുന്നത്. ശമ്പളവും ജോലിയുമില്ലാത്ത തൊഴിലാളികളുടെ പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംങ് രണ്ടു തവണ ജിദ്ദിയിലെത്തിയിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ ഇല്ലാതെ മടങ്ങില്ലെന്ന നിലപാടിലാണ് അധിക പേരും.
അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാന്‍ശ്രമിച്ചവരെ പിടികൂടി
ജിദ്ദ: ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 70,000 ലധികം പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാവിഭാഗം അറിയിച്ചു.
നിബന്ധനകള്‍ പാലിക്കാത്ത 28000 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. അനുമതി പത്രമില്ലാത്തവര്‍ മക്കയിലേക്ക് കടക്കുന്നത് തടയാനും യാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സ്ത്രീകളെയടക്കം നിരവധി ഉദ്യോഗസ്ഥരെയാണ് ഇത്തവണ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."