HOME
DETAILS

ആരോഗ്യ-പരിസ്ഥിതി മേഖലകളില്‍ കര്‍ശന നിരീക്ഷണം

  
backup
August 23 2016 | 19:08 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf

മക്ക: ഹജ്ജിനോടനുബന്ധിച്ച് ആരോഗ്യ, പരിസ്ഥിതി മേഖലകളില്‍ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തുമെന്നു മക്ക മുനിസിപ്പാലിറ്റി വ്യക്തമാക്കി. അറവുശാലകള്‍, ഹോട്ടലുകള്‍, ഭക്ഷ്യനിര്‍മാണ കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കര്‍ശന പരിശോധന തുടരുമെന്നും പരിസ്ഥിതി-ആരോഗ്യരംഗത്ത് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാത്തവര്‍ക്കെതിരേ കര്‍ശനടപടികള്‍ സ്വീകരിക്കുമെന്നും മക്ക മേയര്‍ ഡോ. ഉസാമ അല്‍ ബാര്‍ വ്യക്തമാക്കി.

മക്കയില്‍ മാത്രമായിഏകദേശം 33,000 കടകളുണ്ടെന്നാണ് കണക്ക്. 2,229 താല്‍കാലിക കടകളുമുണ്ട്. ഇതിനുപുറമെ മിനയില്‍ 700 ഓളം കടകളുമുണ്ടാകും.

ഇത്രയും സ്ഥാപനങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തുന്നതിന് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും ശുചീകരണ തൊഴിലാളികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നഗരസഭയ്ക്കു കീഴില്‍ മാത്രം 23,000 പേര്‍ സേവനത്തിനായി കര്‍മനിരതരാകും. മുനിസിപ്പാലിറ്റിയുടെ കീഴില്‍ തിരക്കേറിയ കേന്ദ്രങ്ങളില്‍ ശുചീകരണത്തിനായി 24 മണിക്കൂറും സേവനത്തിനായി 13,000 ശുചീകരണ തൊഴിലാളികളും രംഗത്തുണ്ടാവും. ഹോട്ടലുകളില്‍നിന്നു പിടികൂടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പരിശോധിക്കാനായി കൂടുതല്‍പേര്‍ രംഗത്തുണ്ടാകും. പരിശോധനയ്ക്കായി വിവിധ ഭാഗങ്ങളില്‍ 32 കേന്ദ്രങ്ങളും സജീവമാകും.
മാലിന്യസംസ്‌കരണത്തിന് അത്യാധുനിക സംവിധാനത്തോടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി വൈദ്യുതി, സൗരോര്‍ജം എന്നിവകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തമ്പുകളുടെ നഗരിയായ മിനയില്‍ അവശിഷ്ടങ്ങള്‍ സംഭരിക്കുന്നതിനു ഭൂമിക്കടിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

തീര്‍ഥാടകരുടെ 'ത്വവാഫുല്‍
ഖുദൂമിന് 'നിയന്ത്രണം

മക്ക: വിദേശത്തുനിന്നെത്തുന്ന ഹാജിമാര്‍ ആദ്യമായി ചെയ്യുന്ന ത്വവാഫായ 'ത്വവാഫുല്‍ ഖുദൂമിന് 'നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. ഹാജിമാര്‍ വര്‍ധിക്കുന്നതിന നുസരിച്ചു ത്വവാഫിന് തിരക്ക് വര്‍ധിക്കുമെന്നതിനാലാണ് നിയന്ത്രണവുമായി കമ്മിറ്റി രംഗത്തെത്തിയത്. അഞ്ചുനേരത്തെ നിര്‍ബന്ധ നിസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുന്‍പു മുതല്‍ നിസ്‌കാരശേഷം ഒരു മണിക്കൂര്‍ കഴിയുന്നതു വരെയും 'ത്വവാഫുല്‍ ഖുദൂമിന് 'തീര്‍ഥാടകരെ ഹറമിലേക്ക് കൊണ്ടുപോകുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

ഹറമില്‍ അനിയന്ത്രിത തിരക്ക് അനുഭവപ്പെടാതെ നോക്കുന്നതിനായി മറ്റു ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുമായി സഹകരിച്ചു കേന്ദ്രീകൃത ത്വവാഫ് സംവിധാനവും നടപ്പാക്കുന്നുണ്ട്.

ഇതിനായി 90 മുത്വവ്വിഫുമാരാണ് സേവനം ചെയ്യുന്നത്. നാലു ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കു കീഴിലെ ഏഴര ലക്ഷത്തോളം ഹാജിമാര്‍ക്കാണ് സേവനം നല്‍കുന്നത്. 'ത്വവാഫുല്‍ ഖുദൂമിന് 'എത്തുന്ന തീര്‍ഥാടകര്‍ ഇഹ്‌റാം വേഷവും വളകളും തിരിച്ചറിയല്‍ കാര്‍ഡുകളും ധരിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അനുമതിയില്ലാതെ
വരുന്നവര്‍ക്ക്
പിഴയും തടവും

മക്ക: അനുമതിയില്ലാതെ ഹജ്ജിനു വരുന്നവര്‍ക്ക് കനത്ത പിഴയും ജയില്‍ ശിക്ഷയും നല്‍കുമെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം.
അനുമതിയില്ലാതെ മക്കയിലേക്കു പ്രവേശിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ആറുമാസം തടവും ഓരോ തീര്‍ഥാടകര്‍ക്കും അരലക്ഷം റിയാല്‍ പിഴയും ചുമത്തും. നിയമലംഘകര്‍ വിദേശികളാണെങ്കില്‍ ശിക്ഷയ്ക്കുശേഷം ആജീവനാന്ത വിലക്കോടെ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ ലേബര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; 83 പ്രവാസികളെ നാടുകടത്തി

bahrain
  •  16 days ago
No Image

ഗസ്സയിലും ലബനാനിലും ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ലബനാനില്‍ 24 മണിക്കൂറിനിടെ 36 മരണം 

International
  •  16 days ago
No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  16 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago