മണിപ്പൂര്‍ കലാപം; ബീരേന്‍ സിങ്ങിനെ മാറ്റണമെന്ന് എന്‍.ഡി.എ സഖ്യകക്ഷികള്‍; മാറ്റില്ലെന്ന് ബി.ജെ.പി
മണിപ്പൂര്‍ കലാപം; ബീരേന്‍ സിങ്ങിനെ മാറ്റണമെന്ന് എന്‍.ഡി.എ സഖ്യകക്ഷികള്‍; മാറ്റില്ലെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എന്‍. ബീരേന്‍ സിങ്ങിനെ മാറ്റണമെന്ന ആവശ്യവുമായി എന്‍.ഡി.എ സഖ്യകക്ഷികള്‍ രംഗത്ത്. ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മണിപ്പൂര്‍ കലാപം തടസമായെന്നാണ് സഖ്യകക്ഷികളുടെ വിലയിരുത്തല്‍. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ചില നേതാക്കള്‍ ബി.ജെ.പി ദേശീയ നേതൃത്വത്തെ കണ്ടതായാണ് റിപ്പോര്‍ട്ട്. പക്ഷെ ബീരേന്‍ സിങ്ങിനെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. തല്‍ക്കാലം മുഖ്യമന്ത്രിയെ മാറ്റാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
രണ്ടാ മാസമായി തുടരുന്ന കലാപം അടിച്ചമര്‍ത്തി സമാധാനം പുനസ്ഥാപിക്കാന്‍ ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കാത്തത് ഭരണ പരാജയമായാണ് വിലയിരുത്തുന്നത്.
അതേസമയം മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കുകയും, ബലാത്സംഗം നടത്തുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മെയ് നാലിന് നടന്ന സംഭവം സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയുരുന്നത് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വലിയ തോതിലുളള പ്രതിഷേധങ്ങളാണ് മണിപ്പൂര്‍ സര്‍ക്കാരിന് നേരെ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നത്. സംഭവത്തില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പൊലിസ് തയ്യാറായില്ലെന്നാണ് ആരോപണമുയരുന്നത്.
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോങ്പിയിലാണ് സംഭവം അരങ്ങേറിയത്. യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രണ്ട് പേരും കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഇവരെ പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെയ്തെയ് വിഭാഗക്കാരാണ് സംഭവത്തിന് പിന്നലെന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്റെ ആരോപണം.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളോടാണ് ദൃശ്യങ്ങള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."