ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം വാരി ചൈനീസ് വാഹന ഭീമന്‍; സ്വന്തമാക്കിയത് റെക്കോഡ് വില്‍പന
ജനപ്രിയ വാഹന നിര്‍മാതാക്കള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകളും പുത്തന്‍ കമ്പനികളും ചുവടുറപ്പിച്ച ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ റെക്കോഡ് വില്‍പന പിന്നിട്ടിരിക്കുകയാണ് ചൈനീസ് വാഹന ഭീമന്‍മാരായ എം.ജി.ബ്രിട്ടീഷ് വാഹന നിര്‍മ്മാണ കമ്പനിയാണ് എം.ജിയെങ്കിലും ചൈനീസ് ഉടമസ്ഥരാണ് കമ്പനിയെ നയിക്കുന്നത്. 2023ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കമ്പനി ഏകദേശം 29,000 പേജുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം അയ്യായിരത്തിലേറെ യൂണിറ്റുകളാണ് എംജി ഈ വര്‍ഷം അധികമായി വിറ്റഴിച്ചിരിക്കുന്നത്.
കമ്പനിയുടെ രണ്ട് മോഡലുകളാണ് ഈ വര്‍ഷം എം.ജിക്ക് ഏറ്റവും കൂടുതല്‍ വിറ്റുവരവ് ഉണ്ടാക്കിയിട്ടുളളത്. ഹെക്ടര്‍ ഫെയ്‌സഌഫിറ്റ്, zs ഇ.വി എന്നീ മോഡലുകളാണ് കമ്പനിക്ക് വലിയ വരുമാനം നേടിക്കൊടുത്ത രണ്ട് മോഡലുകള്‍. മാര്‍ച്ച് മാസം മാത്രം ആറായിരം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 28 യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ശക്തമായ സാന്നിധ്യം പ്രകടിപ്പിക്കുന്ന എം.ജി ഇന്ത്യന്‍ മാര്‍ക്കറ്റിനെ തങ്ങളുടെ ഭാവിയിലെ ശക്തമായ വിപണിയായിട്ടാണ് കണക്കാക്കുന്നത്.
എം.ജിയുടെ എന്‍ട്രി ലെവല്‍ കാറായ കോമറ്റും വലിയ ചലനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സൃഷ്ടിച്ചിരുന്നു.7.98 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയാണ് കോമെറ്റിന്റെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.ലോഞ്ചിന് പിന്നാലെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന രണ്ടാമത്തെ എംജി കാറായി കോമെറ്റ് മാറിയിരുന്നു. 2023 ജൂണില്‍ മൊത്തം 1,184 യൂണിറ്റ് വില്‍പ്പനയാണ് കുഞ്ഞന്‍ ഇവി നേടിയത്.
Content Highlights:mg motor india sales is increased
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."