വെറും വയറ്റില്‍ ഈ ഫ്രൂട്‌സുകള്‍ കഴിക്കുന്നവരാണോ? ഇന്ന് തന്നെ നിര്‍ത്തിക്കോളൂ; കാരണമിത്
വെറും വയറ്റില്‍ ഈ ഫ്രൂട്‌സുകള്‍ കഴിക്കുന്നവരാണോ? ഇന്ന് തന്നെ നിര്‍ത്തിക്കോളൂ; കാരണമിത്
ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭക്ഷണത്തില്‍ വൈവിധ്യവും രുചിയും കൊണ്ട് വരുന്നവയാണ് പഴങ്ങള്‍. പഴങ്ങളിലടങ്ങിയിരിക്കുന്ന ഫൈബറുകള്‍ പോഷക സമ്പുഷ്ടമായ ഭക്ഷണ ക്രമത്തിന് അനിവാര്യമാണ്. സമയക്രമം പാലിച്ച് കൃത്യമായ അളവില്‍ ഭക്ഷണം കഴിച്ചാല്‍ മാത്രമേ ശരിയായ പോഷക ഘടകങ്ങള്‍ നമ്മുടെ ശരീരത്തിലേക്കെത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതത്തിന് വിറ്റാമിനുകളും മിനറലുകളും കൂടുതല്‍ അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുക എന്നത് അനിവാര്യമായി വരുന്നു.
പക്ഷെ എല്ലാ പഴങ്ങളും എല്ലാ സമയത്തും കഴിക്കാന്‍ പാടില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അസിഡിറ്റി കൂടിയ സിട്രസ് പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ശരീരത്തിന്റെ ദഹന പ്രക്രിയക്ക് തടസമാവുകയും രോഗങ്ങള്‍ക്ക് വരെ കാരണമായി തീരുകയും ചെയ്‌തേക്കാം.
ഏതൊക്കെ പഴങ്ങളാണ് വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തത്.
അസിഡിറ്റി നിറഞ്ഞ പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ സിട്രസ് പഴങ്ങള്‍ വെറുവയറ്റില്‍ കഴിക്കാന്‍ പാടില്ല. സിട്രസ് പഴങ്ങളില്‍ പി.എച്ച് ലെവല്‍ കൂടുതലാണ്. ഇത് അസിഡിറ്റിക്ക് കാരണമാവുമെന്നാണ് കണ്ടെത്തല്‍. ഇവക്ക് പുറമെ നാരങ്ങ, പ്ലംസ്, മുന്തിരി, ബ്ലൂബെറീസ്, തക്കാളി, എന്നീ അസിഡിറ്റി നിറഞ്ഞ പഴങ്ങളും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തതാണ്.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹന പ്രക്രിയക്ക് ഗുണമാണെങ്കിലും വെറും വയറ്റില്‍ ഇവ കഴിക്കുന്നത് പ്രശ്‌നമാണ്. അത് ദഹനത്തെ ത്വരിതഗതിയിലാക്കുകയും വയറിന് അസ്വസ്ഥതയുണ്ടാക്കാനും സാധ്യതയുണ്ട്.
എപ്പോഴാണ് ഫ്രൂട്ട്‌സ് കഴിക്കേണ്ടത്?
വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കുന്നതിന് പകരം പ്രഭാത ഭക്ഷണത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുന്നതാണ് ഉത്തമം. മാത്രമല്ല ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും പകരമായും ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. പക്ഷെ വയറുനിറച്ച് അത്താഴം കഴിച്ചതിന് ശേഷം രാത്രി കിടക്കുന്നതിന് മുമ്പ് ഫ്രൂട്ട്‌സ് കഴിക്കാന്‍ പാടില്ല. അത് ആരോഗ്യത്തിന് ഹാനികരമാവാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."