സബാഹ് അൽ സലേമിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കുവൈത്ത് സർവകലാശാല
കുവൈറ്റ് സിറ്റി: സബാഹ് അൽ സലേം യൂണിവേഴ്‌സിറ്റി ഭാഗത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനുമുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് കുവൈറ്റ് യൂണിവേഴ്‌സിറ്റി ഒരു സാങ്കേതിക സമിതി രൂപീകരിക്കുന്നതായി സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും സർവകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിനും എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുന്നതിനുമുള്ള ശ്രമത്തിലാണ് തീരുമാനം.
യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും പാർക്കിംഗ് സാഹചര്യം, ട്രാഫിക് സിഗ്നലുകൾ, ഇന്റർസെക്ഷനുകൾ, ട്രാഫിക് ലൈനുകൾ, സ്പീഡ് ബമ്പുകൾ, പാസഞ്ചർ ഡ്രോപ്പ് ഏരിയകൾ തുടങ്ങിയ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമിതി പരിശോധിക്കും. ആവശ്യമായ പരിഹാരങ്ങൾ നടപ്പാക്കുന്നതിന് കുവൈത്ത് അധികൃതരുമായി ഏകോപിപ്പിക്കുമെന്ന് സർവകലാശാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."