കുവൈത്തിൽ വിസ-നിയമലംഘനങ്ങളിൽ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി : ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ, സബാഹ് അൽ-നാസറിൽ പ്രവർത്തിക്കുന്ന രണ്ട് വ്യാജ റിക്രൂട്ടിങ് ഓഫീസുകൾ റെയ്ഡ് ചെയ്ത് പൂട്ടിച്ചു. താമസ നിയമങ്ങൾ ലംഘിക്കുകയും 9 പ്രവാസികൾക്ക് ഈ ഓഫീസുകൾ മുഖേന അനധികൃത തൊഴിൽ വിസ നൽകിയതായി കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണിത്.
സാൽമിയ മേഖലയിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് 13 നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിൽ വിസ (ആർട്ടിക്കിൾ 20 ചട്ടങ്ങൾ പ്രകാരം) 6 പ്രവാസികൾ, ഒളിവിൽ കഴിയുന്ന 8 പ്രവാസികൾ, സാധുവായ രേഖകളില്ലാത്ത 6 പ്രവാസികൾ, സ്വകാര്യ മേഖലയിലെ തൊഴിൽ വിസ (ആർട്ടിക്കിൾ 18 പ്രകാരം) ഒരാൾ എന്നിങ്ങനെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ താമസ നിയമങ്ങൾ നടപ്പാക്കാനും രാജ്യത്തെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാനും അധികാരികൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇതിലൂടെ ആവർത്തിച്ചു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."