മുംബൈയില്‍ കനത്തമഴ; റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
മുംബൈയില്‍ കനത്തമഴ; റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ വ്യാഴാഴ്ച്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച്ച തീവ്രമഴ മുതല്‍ അതിതീവ്രമഴ വരെ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍കൂടിയാണ് ജാഗ്രതാനിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ മുനിസിപ്പല്‍, സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും മുംബൈ നഗരത്തിലെ എല്ലാ കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | Maharashtra | Several areas of Nagpur city face waterlogging following overnight heavy rainfall. Narendra Nagar Railway Under Bridge (RuB) and Airport entry road are closed due to waterlogging.
— ANI (@ANI) July 27, 2023
A resident, Gangadhar says, "There was heavy rainfall. There is… pic.twitter.com/BTdjkrFMrb
അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും 45-55 കിലോമീറ്റര്‍ വേഗതയില്‍ ഇടയ്ക്കിടെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാന നിരീക്ഷണകേന്ദ്രം അറിയിച്ചു. മുംബൈയില്‍ പലയിടങ്ങളിലും പതിവുപോലെ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് ഗതാഗതം തടസ്സപ്പെട്ടു.
ജനങ്ങള്‍ ജാഗ്രത പാലിക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മൂന്നുവര്‍ഷത്തിനിടെ ജൂലായില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസമായിരുന്നു ബുധനാഴ്ച. 1557.8 മില്ലിമീറ്റര്‍ മഴയായിരുന്നു കഴിഞ്ഞദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത്. ഇതിനുമുന്‍പ് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 2020ല്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."