പ്രവാസികള്‍ക്കായി വലവിരിച്ച് പോര്‍ച്ചുഗല്‍; ഇഷ്ടമുള്ള ജോലി കണ്ടെത്താനൊരു സുവര്‍ണാവസരം
പ്രവാസികള്‍ക്കായി വലവിരിച്ച് പോര്‍ച്ചുഗല്‍; ഇഷ്ടമുള്ള ജോലി കണ്ടെത്താനൊരു സുവര്‍ണാവസരം
വിദേശത്ത് നല്ലൊരു ജോലി, കൈനിറയെ ശമ്പളം, ഇന്ന് ശരാശരി മലയാളി യുവതയുടെ സ്വപ്‌നങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ കാണുമിത്. നാട്ടിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞതും മെച്ചപ്പെട്ട ജോലി സാധ്യതയും പണത്തിന്റെ മൂല്യവും അടിസ്ഥാനമാക്കിയാണ് പലരും കടല്‍ കടക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് പല വിദേശ രാജ്യങ്ങളും തങ്ങളുടെ വിസ നടപടികളും സുതാര്യമാക്കിയതോടെ കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറ്റത്തിന്റെ കുത്തൊഴുക്കുണ്ടായി. യു.കെ യു.എസ്.എ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയെ കൂടാതെ ഇന്ന് മറ്റുപല രാജ്യങ്ങളിലേക്കും കുടിയേറ്റം വ്യാപകമാവുകയും ചെയ്തു.
ഇപ്പോഴിതാ വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി കൈനിറയെ അവസരവുമായി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ പോര്‍ച്ചുഗലാണ്. അതെ ഗാമയുടെയും ക്രിസ്റ്റിയാനോയുടെയും യൂസോബിയേയുടെയും പോര്‍ച്ചുഗലാണ് നിങ്ങള്‍ക്കായി ജോലിയൊരുക്കി കാത്തിരിക്കുന്നത്.
ജോബ് സീക്കര്‍ വിസയെന്ന പുതിയ പദ്ധതി അവതരിപ്പിച്ചാണ് പ്രവാസികള്‍ക്ക് വളരെ വേഗം രാജ്യത്തെത്താന്‍ പോര്‍ച്ചുഗല്‍ വഴിയൊരുക്കുന്നത്.
എന്താണ് ജോബ് സീക്കര്‍ വിസ
നല്ലൊരു വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി പോര്‍ച്ചുഗല്‍ അവതരിപ്പിച്ചതാണ് 120 ദിവസത്തെ കാലാവധി നല്‍കുന്ന ജോബ് സീക്കര്‍ വിസ. ഈ കാലയളവില്‍ അവിടെ താമസിച്ച് യോഗ്യതക്കനുസരിച്ച് ഇഷ്ടമുള്ള ജോലി കണ്ടെത്താനാണ് അവസരമൊരുക്കുന്നത്. ഈ മൂന്ന് മാസത്തിനിടയില്‍ നിങ്ങള്‍ക്ക് ജോലി ലഭിച്ചില്ലെന്ന് കരുതുക, എങ്കില്‍ 60 ദിവസത്തേക്ക് കൂടി വിസ നീട്ടിയെടുക്കാനും സാധിക്കും. എന്നിട്ടും ജോലി ശരിയാക്കാന്‍ പറ്റിയില്ലെങ്കില്‍ അത് നമുക്ക് പറ്റിയ പണിയല്ലെന്ന് കരുതി നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് പിടിക്കാം. ഒരാള്‍ക്ക് ഒറ്റത്തവണ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് ഈ വിസയുടെ മറ്റൊരു പോരായ്മ.
അപേക്ഷിക്കുന്ന വിധം
ആദ്യമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്മെന്റ് ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിംഗില്‍ (IEFP) രജിസ്റ്റര്‍ ചെയ്യണം
തുടര്‍ന്ന് ഐ.ഇ.എഫ്.ഇയില്‍ രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച ഡിക്ലറേഷന്‍ നിങ്ങളുടെ മെയിലിലെത്തും.
ശേഷം ഓണ്‍ലൈനായി തന്നെ പോര്‍ച്ചുഗല്‍ ജോബ് സീക്കര്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷിക്കാനുള്ള വിന്‍ഡോയില്‍ ആവശ്യമായ രേഖകള്‍ എല്ലാം തന്നെ അപ്ലോഡ് ചെയ്ത് കൊടുക്കുക.
ഈ അപേക്ഷ നേരിട്ട് സമര്‍പ്പിക്കുന്നതിനായി ഒരു അപ്പോയിന്റ്‌മെന്റ് എടുക്കാം
നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് വിസ ഫീസ് അടക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും.
ആവശ്യമായ രേഖകള്‍
1-രണ്ട് ഫോട്ടോസ്
2-അപേക്ഷകന്‍ പൂരിപ്പിച്ച് ഒപ്പിട്ട നാഷണല്‍ വിസ ആപ്ലിക്കേഷന്‍
3-പാസ്‌പോര്‍ട്ട്, മറ്റ് യാത്ര രേഖ, പാസ്‌പോര്‍ട്ടിലെ ബയോഗ്രാഫിക് ഡാറ്റയുടെ കോപ്പി
4-ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
5-റിട്ടേണ്‍ ടിക്കറ്റ്
6-സാമ്പത്തിക സ്രോതസ്സുകളുടെ തെളിവ്
7-ചികിത്സാ ചെലവുകള്‍ ഉള്‍പ്പെട്ട ട്രാവല്‍ ഇന്‍ഷുറന്‍സ്
8-മറ്റേതെങ്കിലും താമസിക്കുന്നവരാണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഹാജരാക്കണം.
content highlight: portugal presents new job seeker visa for migrants
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."