ഇനി കാണാതെ പോയ ഉപകരണങ്ങളെ എളുപ്പത്തില്‍ കണ്ടെത്താം; പുത്തന്‍ വിദ്യകളുമായി ഗൂഗിള്‍ രംഗത്ത്
ഇനി കാണാതെ പോയ ഉപകരണങ്ങളെ എളുപ്പത്തില്‍ കണ്ടെത്താം; പുത്തന്‍ വിദ്യകളുമായി ഗൂഗിള്‍ രംഗത്ത്കഴിഞ്ഞ ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ 'ഫൈന്റ് മൈ ഡിവൈസ്' അവതരിപ്പിക്കുന്ന തരത്തില്‍ ഗൂഗിള്‍ പ്രഖ്യാപനം നടത്തിയിരുന്നു. കാണാതെ പോകുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഫൈന്‍ഡ് മൈ ഡിവൈസ് പ്ലാറ്റ്‌ഫോമിന്റെ മെച്ചപ്പെട്ട പതിപ്പ് പുറത്തിറക്കുമെന്നായിരുന്നു ഗൂഗിളിന്റെ പ്രഖ്യാപനം.
ഫോണിന് പുറമെ ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്റ്റ് ചെയ്യാവുന്ന മറ്റ് ഉപകരണങ്ങള്‍ കൂടി ബന്ധിപ്പിക്കാന്‍ പുതിയഫൈന്‍ഡ്മൈഡിവൈസില്‍സൗകര്യമുണ്ടാകും.ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോടിക്കണക്കിന് ഡിവൈസുകള്‍ കണക്റ്റ് ചെയ്ത് കൊണ്ടുളള വിപുലമായ ഒരു നൈറ്റ്‌വര്‍ക്ക് സൃഷ്ടിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇന്റര്‍നൈറ്റില്ലാതെ തന്നെ ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിച്ചേക്കും. ഈ വര്‍ഷം അവസാനത്തോടെ ഈ പുതിയ നെറ്റ്‌വര്‍ക്ക് രംഗത്തിറങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:google try to develop new tracking network
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."