കുഞ്ഞു ചാന്ദ്‌നിക്ക് നാടിന്റെ യാത്രാമൊഴി; വിങ്ങിപ്പൊട്ടി അധ്യാപകരും കൂട്ടുകാരും, വേദന താങ്ങാനാവാതെ അമ്മമാര്‍
കുഞ്ഞു ചാന്ദ്‌നിക്ക് നാടിന്റെ യാത്രാമൊഴി; വിങ്ങിപ്പൊട്ടി അധ്യാപകരും കൂട്ടുകാരും, വേദന താങ്ങാനാവാതെ അമ്മമാര്‍
ആലുവ: പതിവു കളി ചിരികളില്ലാതെ മുറിയന്‍ മലയാളത്തിലെ കുഞ്ഞു കിന്നാരങ്ങളില്ലാതെകുഞ്ഞു ചാന്ദ്‌നി താന്‍ പഠിക്കുന്ന സ്‌കൂളിലെത്തി. നിറഞ്ഞു നില്‍ക്കുന്ന ചിരിക്കു പകരം വേദനയുടെ ഒരു മഹാപര്‍വ്വം താണ്ടിയതിന്റെ അടയാളങ്ങളാണ് ശേഷിക്കുന്നത്. ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രമുഖരടക്കം സ്‌കൂളിലേക്കെത്തുന്നുണ്ട്. സ്‌കൂളില്‍ മാത്രമാണ് പൊതുദര്‍ശനമുള്ളത്. തനിക്കിന്നോളമറിയാത്തൊരാള്‍ക്കൂട്ടം തന്നെ നോക്കി കണ്ണീര്‍പൊഴിക്കുന്നതും തനിക്കു വേണ്ടി വിങ്ങിപ്പൊട്ടുന്നതും രോഷാകുലരാവുന്നതും ഒന്നുമറിയാതെ അവളുറങ്ങുകയാണ്. ശാന്തമായൊരു ഉറക്കം. ആലുവയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. 9.30 വരെയാണ് പൊതുദര്‍ശനം. ശേഷം 10 മണിയോടെ കീഴ്മാട് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
അതേസമയം കേസിലെ പ്രതി അസ്ഫാകിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പ്രതി കുറ്റം സമതിച്ചെങ്കിലും കൃത്യത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന സംശയം പൊലിസിനുണ്ട്. കൃത്യം നടത്താന്‍ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലിസ് പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലിസിന്റെ നിലപാട്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ക്ക് ആണെന്നാണ് അസഫാക്കിന്റെ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെ ദേഹമാസകലം മുറിവുകളുണ്ട്.
അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു
ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലിസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയില്‍ നിന്ന് ഇയാളെ പിടികൂടി. പിന്നീട് നിരവധി തവണ നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."