വയക്കര വയലിന്റെ സാധ്യതകള്‍ തേടി അധികൃതര്‍
ചെറുപുഴ: വയക്കര വയലിന്റെ അനന്ത സാധ്യതകള്‍ തേടി ജില്ലാപഞ്ചായത്തും ഫിഷറീസ് വകുപ്പും സ്ഥലത്തെത്തി. പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള എട്ട് ഏക്കറോളം വരുന്ന സ്ഥലമാണ് കോടികള്‍ മുടക്കിയുള്ള പദ്ധതികള്‍ക്കായി കണ്ടെത്തിയത്. മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് ജില്ലയിലും മറ്റു പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനും അലങ്കാര മത്സ്യകൃഷി വിപുലമായ രീതിയില്‍ നടപ്പാക്കുന്നതിനുമാണ് പദ്ധതി.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഇതിന്റെ സാധ്യതകളെ കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഫിഷറീസ് ഡയരക്ടര്‍ ഡോ. ദിനേഷ് ചെറുവാട്ട്, കോഡിനേറ്റര്‍ കെ.വി ഗോവിന്ദന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.വി വിദ്യ, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി, സെക്രട്ടറി ജെയ്‌സന്‍ മാത്യു, എസ്. ഷൈലജ, പി.വി തമ്പാന്‍ തുടങ്ങിയവരുടെ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. പദ്ധതികള്‍ക്ക് ഏറ്റവും ഉചിതമായ സ്ഥലമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."