പുത്തന്‍ കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? ആഗസ്റ്റില്‍ പുറത്തിറങ്ങുന്ന ഈ എസ്.യു.വികളെ അറിയാതിരിക്കരുത്
ആഗസ്റ്റ് മാസം വാഹന വിപണിയെ സംബന്ധിച്ച് വളരെ പ്രാധാന്യമുളള സമയമാണ്. ഒട്ടനവധി വാഹനങ്ങളാണ് ആഗസ്റ്റില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ലോഞ്ച് ചെയ്യപ്പെടുന്നത്. ഇതില്‍ നിരവധി എസ്.യു.വികളും ഉള്‍പ്പെടുന്നു.ടാറ്റ, ഹ്യുണ്ടായ് എന്നിവയുടെ പുതിയ എസ്‌യുവികള്‍ക്കൊപ്പം പ്രീമിയം വാഹന നിര്‍മ്മാതാക്കളായ ഓഡി, മേഴ്‌സിഡസ്, വോള്‍വോ തുടങ്ങിയ ബ്രാന്റുകളുടെയും എസ്‌യുവികള്‍ ആഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങും.
ടാറ്റ പഞ്ച് സി.എന്‍.ജി
ആള്‍ട്രോസ് സി.എന്‍.ജിക്കൊപ്പം ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിക്കപ്പെട്ട വാഹനമാണ് ടാറ്റ പഞ്ച് സി.എന്‍.ജി.ടാറ്റ പഞ്ച് സിഎന്‍ജി ആഗസ്റ്റ് മാസത്തില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായ് എക്‌സ്റ്ററുമായി മത്സരിക്കുന്നതിനായിട്ടാണ് ടാറ്റ പഞ്ച് സിഎന്‍ജി വരുന്നത്. സിഎന്‍ജി മോഡില്‍ ഏകദേശം 73.5 പിഎസ് പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ വാഹനം ലഭ്യമാകൂ.
ഓഡി ക്യു8 ഇട്രോണ്‍
ഓഗസ്റ്റ് 18ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വാഹനമാണ് ഓഡിയുടെ ക്യു8 ഇട്രോണ്‍. രണ്ട് ബോഡി ടൈപ്പുകളിലാണ് വാഹനംവിപണിയിലേക്കെത്തുക.
മുന്‍തലമുറ മോഡലിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ അകത്തും പുറത്തും ചേര്‍ത്തിട്ടാണ് വാഹനം പുറത്തിറങ്ങുന്നത്. 600 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന ഈ ഇലക്ട്രിക്ക് വാഹനം 95 സണവ, 114 സണവ ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ലഭ്യമാകുന്നത്. പ്രീമിയം ഇലക്ട്രിക്ക് എസ്‌യുവി വാങ്ങുന്നവര്‍ക്ക് മികച്ച ചോയിസായിരിക്കും ഈ വാഹനം.
ഹ്യുണ്ടായ് ക്രെറ്റ & അല്‍കാസര്‍ സ്‌പെഷ്യല്‍ എഡിഷന്‍
ആഗസ്റ്റ് മാസത്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്‌പെഷ്യല്‍ എഡിഷന്‍ വാഹനമാണിത്. അഡ്വഞ്ചര്‍ എഡിഷന്‍ എന്ന് അറിയപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ വാഹനം നിരവധി അപ്‌ഡേഷനുകളോടെയായിരിക്കും പുറത്തിറങ്ങുക.
എക്സ്റ്ററിലൂടെ അവതരിപ്പിച്ച റേഞ്ചര്‍ കാക്കി കളര്‍ സ്‌കീമും വാഹനത്തിന് ലഭിക്കും. ക്യാബിനില്‍ ചെറിയ അപ്‌ഹോള്‍സ്റ്ററി മാറ്റങ്ങള്‍ വരുത്തിയേക്കാം. സമാനമായ രീതിയില്‍ ഹ്യുണ്ടായ് അല്‍കാസറിനും അഡ്വഞ്ചര്‍ എഡിഷന്‍ ലഭിക്കും.
വോള്‍വോ സി40 റീചാര്‍ജ്
ആഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കുന്ന കാറുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ് വോള്‍വോ സി 40 റീചാര്‍ജ്.
വോള്‍വോ സി40 റീചാര്‍ജ് എന്ന പുതിയ വാഹനത്തിന് കമ്പനിയുടെ വലിയ വാഹനമായ എക്സ്സി40 റീചാര്‍ജുമായി നിരവധി സാമ്യതകളുണ്ട്, സിഎംഎ പ്ലാറ്റ്‌ഫോമിലാണ് വോള്‍വോ സി40 റീചാര്‍ജ് നിര്‍മ്മിക്കുന്നത്. 408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഡ്യൂവല്‍ ഇലക്ട്രിക് മോട്ടോര്‍ സെറ്റപ്പാണ് ഈ വാഹനത്തിലുള്ളത്. കാറിലുള്ള 78 kWh ബാറ്ററി പാക്ക് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് നല്‍കും.
2023 മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി
പ്രീമിയം വാഹന നിര്‍മ്മാണ രംഗത്തെ അതികായരായ മേഴ്‌സിഡസ് ബെന്‍സ് ആഗസ്റ്റില്‍ പുറത്തിറക്കാനിരിക്കുന്ന മോഡലാണ് ജി.എല്‍.സി.
2023 ഓഗസ്റ്റ് 9ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ പുതിയ തലമുറ ജിഎല്‍സി ഇന്ത്യയില്‍ അവതരിപ്പിക്കും. 48V സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ഉപയോഗിക്കുന്ന 2023 മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്റീരിയറിനും എക്സ്റ്റീരിയറിനും നിരവധി മാറ്റങ്ങളോടെയായിരിക്കും പുതിയ ജിഎല്‍സി പുറത്തിറങ്ങുന്നത്.
Content Highlights: Latest SUV'S will be launched in august 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."