മോദി പാവങ്ങളുടെ മിശിഹാ; കോൺഗ്രസ് ഇക്കാലമത്രയും രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ
മോദി പാവങ്ങളുടെ മിശിഹാ; കോൺഗ്രസ് ഇക്കാലമത്രയും രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ
ഇൻഡോർ: മധ്യപ്രദേശിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ടും പ്രധാനമന്ത്രിയെ വാഴ്ത്തിപ്പാടിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യവേയാണ് അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാവങ്ങളുടെ മിശിഹയാണെന്നും രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച ശക്തനായ നേതാവാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 70 വർഷമായി രാജ്യത്തെ ദരിദ്രർക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
'2004 നും 2014 നും ഇടയില്‍ യുപിഎ ഭരണകാലത്ത് പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരര്‍ സൈനികരെ ആക്രമിച്ചിരുന്നു. എന്നാല്‍ ഒരു വാക്ക് പോലും ഉരിയാടുന്നതില്‍ അന്നത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഉറിയിലും പത്താന്‍കോട്ടിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍, പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാര്‍ സര്‍ജിക്കല്‍, വ്യോമാക്രമണങ്ങളിലൂടെ പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലാ ദിവസവും ഏതെങ്കിലും ആലിയയോ മിലിയയോ ജാമാലിയയോ പാകിസ്താനില്‍ നിന്ന് വരും, വെടിവെക്കും, ബോംബിടും തിരികെപോകും എന്നത് മാത്രമാണ് നടന്നിരുന്നത്. ഇതുതന്നെയാണ് യു.പി.എ എന്‍.ഡി.എ സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം' അമിത് ഷാ പറഞ്ഞു.
कांग्रेस की सरकार 70 सरकार चली, लेकिन गरीबों के लिए उन्होंने कुछ काम नहीं किया, भाजपा ने गरीब कल्याण के लिए ढेर सारे काम किए। यही कारण है कि आज मोदी जी गरीबों के मसीहा के रूप में जाने जाते हैं।
— BJP MadhyaPradesh (@BJP4MP) July 30, 2023
- श्री @AmitShah#जीतेंगे_मालवा_जीतेंगे_MP pic.twitter.com/ppKxIo1GWY
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച ഷാ, കോണ്‍ഗ്രസ് 370ാം അനുച്ഛേദത്തെ മടിയിലിരിക്കുന്ന കുഞ്ഞിനെ പോലെയാണ് പരിപാലിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര നിര്‍മാണം വൈകാന്‍ കാരണം കോണ്‍ഗ്രസാണ്. രാജ്യത്തെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ബി.ജെ.പി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മോദി ഇന്ന് പാവപ്പട്ടവരുടെ മിശിഹായാണ് എന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
भाजपा की शक्ति उसका बूथ कार्यकर्ता है। इंदौर में @BJP4MP द्वारा आयोजित ‘बूथ अध्यक्ष सम्मेलन’ से लाइव... https://t.co/4AFOYRbHj7
— Amit Shah (@AmitShah) July 30, 2023
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലും കോണ്‍ഗ്രസ് വിമുഖത കാണിക്കുകയായിരുന്നു. മോദിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തതോടെ ക്ഷേത്ര നിര്‍മാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കങ്കേശ്വരി ഗ്രൗണ്ടില്‍ ബിജെപി ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുടെ 'വിജയ് സങ്കല്‍പ് സമ്മേളന'ത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
മുന്‍ കമല്‍നാഥ് സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നും മധ്യപ്രദേശ് സര്‍ക്കാറിനെതിരെയും അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിമാരായ ദിഗ്വിദയ് സിംഗും കമല്‍നാഥും സംസ്ഥാനത്തെ അഴിമതിയിലൂടെ ഇല്ലാതാക്കി. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ പാവങ്ങള്‍ക്കായി ആരംഭിച്ച 51 ഓളം ക്ഷേമ പദ്ധതികള്‍ ഇല്ലാതാക്കിയെന്നും ഷാ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."