HOME
DETAILS

അന്യസംസ്ഥാനക്കാരില്‍ നിന്നു കള്ളനോട്ട് പിടികൂടി

  
backup
August 23 2016 | 19:08 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf


ആലുവ : ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും കള്ളനോട്ട് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് ആലുവയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അന്യസംസ്ഥാനക്കാരില്‍ നിന്നും കള്ളനോട്ട് പിടികൂടിയത്.
ആലുവ ഭാഗത്ത് കൂലിവേല ചെയ്യുന്ന റോസക്ക് എന്ന അന്യസംസ്ഥാനക്കാരനാണ് ഇന്നലെ പനിമൂലം ആശുപത്രിയിലെത്തിയത്. ഇയാളെ ചികിത്സയ്ക്കുന്നതിനിടയില്‍ ആശുപത്രയിലെ കൗണ്ടറില്‍ രജിസ്‌ട്രേഷന്‍ ചീട്ട് എടുക്കുന്നതിനായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ 50 രൂപയുടെ 3 നോട്ടുകള്‍ നല്‍കി. എന്നാല്‍ ആശുപത്രിയിലെ വനിതാ സ്റ്റാഫിന് നോട്ടുകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആലുവ പൊലീസിന് വിവരം നല്‍കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചികിത്സ തേടിയെത്തിയ ആളില്‍ നിന്ന് 50 രൂപയുടെ 20 കള്ളനോട്ടുകളും കൂടെയുണ്ടായിരുന്നവരില്‍ നിന്നും 25-ലധികം 50 രൂപാ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
നോട്ടുകള്‍ തങ്ങള്‍ക്ക് തങ്ങളുടെ തൊഴിലുടമ ശമ്പളമായി തന്നതാണെന്നാണ് അന്യസംസ്ഥാനക്കാരുടെ വാദം. റോസക്ക് യു.സി. കോളേജ് ആലുവ എന്ന വിലാസമാണ് ഇവര്‍ ആശുപത്രിയില്‍ നല്‍കിയിരുന്നത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും ആലുവ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഇവര്‍ ജോലി ചെയ്ത സ്ഥാപന ഉടമയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ നേരത്തേയും ആലുവ കേന്ദ്രീകരിച്ച് അന്യസംസ്ഥാനക്കാരില്‍ നിന്നും കള്ളനോട്ട് പിടികൂടിയിരുന്നു. ഈ കേസില്‍ വ്യാപകമായി കള്ളനോട്ട് സംഘങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പൊലീസിന് ലഭിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  16 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  23 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  30 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  39 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago