രാഹുലിന്റേത് രാജ്യത്തിന്റെയാകെ വിജയം- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാഹുലിന്റേത് രാജ്യത്തിന്റെയാകെ വിജയം- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധി രാജ്യത്തിന്റെയാകെ വിജയമാണെന്നും ജനാധിപത്യം വിജയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
'ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ് രാഹുലിനനുകൂലമായ സുപ്രിംകോടതി വിധി. ജനങ്ങളുടെ മുഴുവന്‍ പ്രാര്‍ഥനയും അനുഗ്രഹവും രാഹുലിനൊപ്പമുണ്ട്' ഖാര്‍ഗെ പറഞ്ഞു.
LIVE: AICC Press Conference
— Mallikarjun Kharge (@kharge) August 4, 2023
This is not just a win for Shri @RahulGandhi, but a win for truth and the people of India. https://t.co/u7VrUJtPJL
അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന രാഹുല്‍ ഗാന്ധിക്കെതിരായ വിധിയാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എം.പി സ്ഥാനം തിരിച്ചു കിട്ടും. സ്‌റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയപ്പോഴാണ് രാഹുല്‍ സുപ്രിം കോടതിയെ സമീപിച്ചത്. കോടതിയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.
എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുന്നുവെന്നാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സമൂമാധ്യമത്തില്‍ പോസ്റ്റിട്ടു.
ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങൾക്ക് ചെയ്യാം, പക്ഷേ ഞങ്ങൾ പിന്നോട്ട് പോകില്ല.സര്‍ക്കാരിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടുന്നതും വിളിച്ചുപറയുന്നതും തുടരും. ഭരണഘടനാ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."