നാല് വ്യത്യസ്ഥ മോഡലുകള്‍; മികച്ച ഫീച്ചേഴ്സ്; ഐഫോണ്‍ 15 സീരീസ് അടുത്തമാസം?
ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തങ്ങളുടെ 15 സീരീസ് അടുത്ത മാസം പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 15 സീരീസില്‍ നാല് വേരിയന്റുകളാകും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് കമ്പനി സെപ്റ്റംബര്‍ മാസം പുറത്തിറക്കുക.
യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് പായ്‌ക്കോടെയായിരിക്കും പ്രസ്തുത ഫോണ്‍ പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഡൈനാമിക് ഐലന്‍ഡ് ഫീച്ചറുകളും ഈ ഫോണുകളില്‍ പ്രതീക്ഷിക്കുന്നുണ്ട്.ആപ്പിളിന്റെ പുത്തന്‍ ചിപ്പായ ആപ്പിള്‍ എ17 ബയോണിക് ചിപ്പായിരിക്കും ഐഫോണ്‍ 15 പ്രോ,15 പ്രോ മാക്‌സ് എന്നീ വേരിയന്റുകളില്‍ ഉള്‍പ്പെടുത്തിയേക്കാം. അല്ലെങ്കില്‍ 14 സീരിസിലെ എ16 ബയോണിക്ക് ചിപ്പ് തന്നെ എ17 സീരിസിലും ഉള്‍പ്പെടുത്തും. മികച്ച ബാറ്ററി ലൈഫും ഉപഭോഗക്ഷമതയും നല്‍കാന്‍ എ17 ബയോണിക്ക് ചിപ്പിന് സാധിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:iphone15 series maybe launched in september
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."