കടുത്ത ചൂടിനോട് വിടപറയാനൊരുങ്ങി കുവൈത്ത്; 'സുഹൈൽ' വൈകാതെ വരും
കടുത്ത ചൂടിനോട് വിടപറയാനൊരുങ്ങി കുവൈത്ത്; 'സുഹൈൽ' വൈകാതെ വരും
കുവൈത്ത് സിറ്റി: കടുത്ത വേനലിനോട് വിട പറയാനൊരുങ്ങി കുവൈത്ത്. ഈ മാസത്തോടെ രാജ്യത്ത് വേനല്‍ച്ചൂടിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിരീക്ഷണം. നിലവിൽ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കുവൈത്ത് സിറ്റിയിലും ജഹ്റയിലും 51 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.
ശൈത്യത്തിന്റെ ആരംഭമറിയിച്ച് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്നാണ് കണക്കാക്കുന്നത്. ആഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം എത്തുമെന്നാണ് പ്രതീക്ഷയെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ അമിറ അറിയിച്ചു. വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന നക്ഷത്രമാണ് ‘സുഹൈല്‍’. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഈ മാസം 11ന് ക്ലെബിൻ സീസൺ ആരംഭിക്കുകയും ചെയ്യുന്നത് ചൂട് കുറയുന്നതിന്റെ കൂടുതൽ സൂചനകൾ നൽകുന്നു. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഏറെ ചൂട് കൂടിയ ഈ സീസൺ അവസാനിച്ചാൽ പിന്നെ ചൂടിന് ശമനമാകും. വേനല്‍ക്കാലത്തെ അവസാന സീസണാണ് ക്ലെബിൻ സീസൺ. 13 ദിവസമാണ് സീസൺ നീണ്ടുനിൽക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."