ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ 16,450 രൂപ കൈക്കൂലി
ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ 16,450 രൂപ കൈക്കൂലി
പാലക്കാട്: ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ നടന്ന വിജിലന്‍സ് പരിശോധനയില്‍ അനധികൃത പണം പിടികൂടി. രണ്ടര മണിക്കൂറിനിടെ 16,450 രൂപയാണ് പിടികൂടിയത്. പായക്കടിയിലും കസേരയ്ക്ക് പിന്നിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. അതേസമയം, 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12900 രൂപ മാത്രമാണ്.
രണ്ട് മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പരിശോധന നടന്നത്. കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലുമെല്ലാം കണ്ടെത്തി. ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.
ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപകപണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു.
bribery-vigilance-checked-at-govindapuram-checkpost
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."