വെറും SSLC യോഗ്യത മതി,! വിമാനത്താവളത്തില്‍ ഒരു ജോലി നോക്കിയാലോ? 105 ഒഴിവുകളുണ്ട്
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ട്രോളി റിട്രീവര്‍ ഒഴിവുകളിലേക്കുള്ള അപേക്ഷക്ഷണിച്ച് എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) വിജ്ഞാപനം ഇറക്കി. ഒഴിവുള്ള 105 ട്രോളി റിട്രീവര്‍ പോസ്റ്റുകള്‍ ഇന്ത്യയിലുടനീളമുള്ളതാണ്. ശ്രദ്ധിക്കുക: ഇതൊരു കേന്ദ്രസര്‍ക്കാര്‍ ജോലിയാണ്. അതിനാല്‍ സ്ഥിരജോലിയും നല്ല വരുമാനവുമുള്ള ഈ അവസരം ഉപയോഗിക്കുക. ജോലിയുടെയും അപേക്ഷയുടെയും വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
സ്ഥാപനത്തിന്റെ പേര്: AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ് (AAICLAS)
പോസ്റ്റിന്റെ പേര്: ട്രോളി റിട്രീവര്‍
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 31.08.2023
തുടക്കത്തില്‍ ലഭിക്കുന്ന പ്രതിമാസ ശമ്പളം: 21,300/
പ്രായപരിധി: 27 വയസ്സ് വരെ
(ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെയും എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെയും ഇളവുണ്ട്)
യോഗ്യത: പത്താംക്ലാസ് വിജയം.
കൂടാതെ അപേക്ഷകര്‍ക്ക് മതിയായ ശാരീരിക ക്ഷമത ആവശ്യമാണ്. അതിനാല്‍ ഭിന്നശേഷിക്കാര്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ടതില്ല.
ഫീസ്: 250 രൂപ
(പട്ടികജാതി, പട്ടിക വര്‍ഗ, സ്ത്രീ വിഭാഗങ്ങള്‍ക്ക് ഫീസില്ല)
തെരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഇന്റര്‍വ്യൂ, കായികക്ഷമത ടെസ്റ്റ്.
ഉദ്യോഗാര്‍ഥിക്ക് 100 മീറ്റര്‍ വിസ്തൃതിയില്‍ ചിതറിക്കിടക്കുന്ന 10 ട്രോളികള്‍ 5 മിനിറ്റിനുള്ളില്‍ നിശ്ചിത സ്ഥലത്ത് ശേഖരിക്കണം.
എങ്ങിനെ അപേക്ഷിക്കാം:
www.aaiclas.aero എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
AAICLAS Trolley Retriever Recruitment 2023 Apply Online For 105 Vacancies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."