HOME
DETAILS

തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകൾ കുറക്കാനൊരുങ്ങി സഊദി അറേബ്യ; പുതിയ ഭേദഗതി ഉടൻ

  
backup
August 10 2023 | 05:08 AM

saudi-arabia-will-implement-amendment-on-labour-fines

തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകൾ കുറക്കാനൊരുങ്ങി സഊദി അറേബ്യ; പുതിയ ഭേദഗതി ഉടൻ

റിയാദ്: തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ മാറ്റം വരുത്താനൊരുങ്ങി സഊദി അറേബ്യ. ഓരോ സ്ഥാപനത്തിന് അനുസരിച്ചും അവിടുത്തെ തൊഴിലാളികളുടെ തരം അനുസരിച്ചും പിഴകളിൽ ഭേദഗതി കൊണ്ടുവരാനാണ് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആലോചന. പല പിഴകളിലും കുറവ് വരുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊതു ജനാഭിപ്രായം തേടി മന്ത്രാലയം പൊതു പ്ലാറ്റ് ഫോമിൽ (ഇസ്തിത്ലാഅ്) വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി.

ഇതുപ്രകാരം, സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പിഴ ഈടാക്കാൻ ഉദ്ദേശിക്കുന്നത്. എ, ബി, സി എന്നിങ്ങനെ കാറ്റഗറി തിരിച്ചാകും പിഴ ഈടാക്കുക. വിവിധതരം നിയമലംഘങ്ങൾക്കുള്ള പിഴ കുറക്കുന്നത് ഇങ്ങനെയാണ്:

തൊഴിലാളികൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചാലുള്ള പിഴ - എ കാറ്റഗറിക്ക് 5000ൽ നിന്ന് 1000 റിയാൽ ആകും. ബി കാറ്റഗറിക്ക് 2000ൽ നിന്ന് 500, സി കാറ്റഗറിക്ക് 1000ൽ നിന്ന് 300 ആകും.

തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച - എ കാറ്റഗറിക്ക് 10,000-ൽ നിന്ന് 1000 റിയാൽ, ബി കാറ്റഗറിക്ക് 5,000-ൽ നിന്ന് 500 റിയാൽ, സി കാറ്റഗറിക്ക് 3,000 ൽ നിന്ന് 300 റിയലായും കുറയ്ക്കും

തൊഴിലാളികൾക്കിടയിലോ അവരുടെ ശമ്പളത്തിലോ വിവേചനം കാണിച്ചാൽ - എ കാറ്റഗറി - 10,000-ൽ നിന്ന് 3000, ബി കാറ്റഗറി 5000-ൽ നിന്ന് 2000, സി കാറ്റഗറി - 2500-ൽ നിന്ന് 1000 റിയൽ.

വെയിലത്ത് പണിയെടുപ്പിക്കുകയോ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ മോശം സാഹചര്യത്തിൽ ജോലി ചെയ്യിക്കുകയോ ചെയ്‌താൽ - 3000 റിയാലിൽ നിന്ന് 1000 റിയാൽ ആയും കുറയ്ക്കും.

തൊഴിലുടമ നൽകേണ്ട സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ നിയമങ്ങൾ പാലിക്കാത്തതിനുള്ള പിഴ - എ ക്ലാസ് സ്ഥാപനങ്ങൾക്ക് 10,000 ൽ നിന്ന് 5,000, ബി ക്ലാസ് സ്ഥാപനങ്ങൾക്ക് 5,000 ൽ നിന്ന് 2,500 , സി ക്ലാസിനു 2,500 ൽ നിന്ന് 1,500 ആയും കുറയ്ക്കും.

ബാലവേല ചെയ്യിക്കുന്നതിനുള്ള പിഴ - എ വിഭാഗത്തിന് 20,000 റിയാലിൽ നിന്ന് 2000 റിയാൽ

പ്രസവത്തെത്തുടർന്നുള്ള ആറാഴ്ചക്കുള്ളിൽ സ്ത്രീകളെ ജോലി ചെയ്യിപ്പിച്ചാലുള്ള പിഴ - 10,000 റിയാലിൽ നിന്ന് 1000 റിയാൽ ആയും കുറയ്ക്കും.

വനിതകൾക്കുള്ള തൊഴിലവസരം സൗദി പുരുഷന്മാർക്ക് നൽകിയാൽ പിഴ എല്ലാ കാറ്റഗറിക്കും 1000 റിയാൽ ആക്കി ചുരുക്കും. നേരത്തെ ഇത് 10,000, 5,000, 2,500 എന്നിങ്ങനെ ആയിരുന്നു.

മന്ത്രാലയത്തിലേയ്ക്ക് സമർപ്പിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ ഈടാക്കുന്ന പിഴ 20,000 റിയാലിൽ നിന്ന് 3,000 റിയാൽ ആക്കിയാകും ചുരുക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago