കാലില്‍ നീര് വയ്ക്കുന്നത് കിഡ്നിക്ക് തകരാറുള്ളതുകൊണ്ടോ?..
കാലില്‍ നീര് വയ്ക്കുന്നത് കിഡ്നിക്ക് തകരാറുള്ളതുകൊണ്ടോ?..
കാലില്‍ നീര് വയ്ക്കാറുണ്ടോ?... കിഡ്നിക്ക് തകരാറ് സംഭവിക്കുമ്പോഴാണ് കാലില്‍ നീര് വെക്കുന്നതെന്ന് കരുതുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ അങ്ങനെ സ്വയം ഡോക്ടറാവാന്‍ വരട്ടെ. കാലില്‍ നീര് വയ്ക്കുന്നത് പിന്നിലെ കാരണം കിഡ്നിക്ക് തകരാറ് സംഭവിക്കുന്നത് മാത്രമല്ല.
നിസാര ആരോഗ്യ പ്രശ്നങ്ങളല്ലാതെ ഗുരുതരമായ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണിത്. കാലിലെ നീരിന് പുറകിലെ പ്രധാന കാരണം കാലില്‍ വെള്ളം വന്നടിഞ്ഞു കൂടുന്ന അവസ്ഥയാണ്.
കാലിലെ നീര് അല്പം പ്രായമായാല്‍ പലര്‍ക്കുമുണ്ടാകും. ഇതല്ലാതെ, ഗര്‍ഭാവസ്ഥയിലും ഇതു കാണാം.കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫഌയിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് കാലുകള്‍ ഏറെ സമയം തൂക്കിയിട്ടിരുന്നാലുണ്ടാകും. ഗര്‍ഭധാരണാവസ്ഥയില്‍ ഗര്‍ഭിണികളുടെ ശരീരത്തിന്റെ തൂക്കം കൂടുന്നത് ഇത്തരം അവസ്ഥയുണ്ടാക്കുന്ന ഒന്നാണ്. കാലിന് മര്‍ദം വരുന്നതാണ് പ്രധാനമായും കാരണം.
കാലിലെ നീര് വയ്ക്കുന്നതിന് പിന്നിലെ ആരോഗ്യപ്രശ്നങ്ങള്‍
- ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ. ഇതിനൊപ്പം ചുമ, ക്ഷീണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. കാലിലെ വെയിനുകളിലെ വാല്‍വുകള്‍ രക്തം ഹൃദയത്തിലേയ്ക്കു പമ്പു ചെയ്യാതിരിയ്ക്കുമ്പോഴാണ് കാലില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്.
- ഡീപ് വെയിന്‍ ത്രോംബോസിസ്, ത്രോംബോഫ്ളെബിറ്റിസ് എന്ന അവസ്ഥ ഇതിന് കാരണമാകാറുണ്ട്. കാലിലെ ഞരമ്പുകളില്‍ രക്തം കട്ട പിടിച്ച് ഇത് ലംഗ്സിലേയ്ക്ക് കടക്കുന്ന അവസ്ഥയാണിത്. ശ്വാസകോശത്തെ ബാധിയ്ക്കുന്ന പള്‍മണറി എംബോളിസം എന്ന അവസ്ഥയ്ക്ക് ഇതു കാരണമാകുന്നു. ഇത് മരണം വരെ വരുത്താവുന്ന ഗുരുതരമായ ഒരു അവസ്ഥയാണ്. ത്രോംബോഫ്ളെബിറ്റിസ് എന്ന അവസ്ഥ കാരണവും കാലില്‍ ഇത്തരത്തില്‍ നീരുണ്ടാകും.
- വൃക്ക അഥവാ കിഡ്നികള്‍ക്കുണ്ടാകുന്ന തകരാറു കാരണവും ഇത്തരത്തില്‍ കാലുകളില്‍ നീരുണ്ടാകും.കൈ കാലുകളിലും ദേഹത്തുമെല്ലാം നീരായി വരും. മുഖത്തും ഇതുണ്ടാകും. അമിത ദാഹം, തളര്‍ച്ച, ശ്വാസംമുട്ട്, മുറിവ്, ബ്ലീഡിംഗ്, എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്. ഏറെ നേരം ഇരുന്നാലോ നിന്നാലോ കാല് വേദന, ചര്‍മം വരണ്ടതാകുക, മുറിവുകള്‍ ചര്‍മത്തിന് നിറ വ്യത്യാസം, എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിന്റെ രക്തം പമ്പിംഗ് കുറയുന്നത് തന്നെയാണ് ഇതിന് കാരണമാകുന്നത്.
- സന്ധിവാതം കാരണവും ഇതുണ്ടാകാം. ഇത് ദ്രാവകം കെട്ടിക്കിടുന്നതല്ല. നീരു തന്നെയാണ്. വാതത്തിന്റെ തന്നെ പല വിഭാഗങ്ങളിലും ഈ ലക്ഷണം കണ്ടു വരുന്നു. കൈ കാല് മുട്ടുകളിലെ നീരാണ് ഇതിന് പ്രധാന കാരണമായി വരുന്നത്. തൈറോയ്ഡ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും ഇത്തരം നീരുണ്ടാകാം. ഇതിനു പുറമേ മസില് ഉളുക്ക്, എല്ലിനുണ്ടാകുന്ന മുറിവ് എന്നിവയെല്ലാം കാലില്‍ നീരിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാവുന്നവയാണ്. കയ്യോ കാലോ ഒടിയുമ്പോഴും ഇത്തരം അവസ്ഥകളുണ്ടാകും.
- ഗര്‍ഭിണികളില്‍ കാലിലെ നീര് പൊതുവായ അവസ്ഥയെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് അപകടകരമാകുന്നു. ഗര്‍ഭത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍, അതായത് കുഞ്ഞു വളര്‍ച്ച പൂര്‍ത്തിയാകാറാകുമ്പോള്‍ കുഞ്ഞിന്റെ തൂക്കം കാരണം കൂടുതല്‍ മര്‍ദം കാലിലെ ഞരമ്പുകളിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."