എക്‌സില്‍ ഇനി വിഡിയോ കോളും ചെയ്യാം; പുതിയ ഫീച്ചര്‍ ഉടന്‍
എക്‌സില്‍ ഇനി വിഡിയോ കോളും ചെയ്യാം; പുതിയ ഫീച്ചര്‍ ഉടന്‍
അടുത്തിടെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍, എക്‌സ് (X) എന്ന പേരിലേക്ക് മാറ്റിയത്. പിന്നാലെ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ പല ഫീച്ചറുകളും ഇലോണ്‍ മസ്‌ക് വരുത്തുന്നത്. ഇനി മുതല്‍ എക്‌സില്‍ വീഡിയോ കോളുകള്‍ വിളിക്കാനുള്ള സൗകര്യം കൂടി ലഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എക്‌സ് എന്ന പ്ലാറ്റ്‌ഫോമിലെ ഓള്‍ ആപ്പ് എന്ന നിലയിലേക്ക് മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.
എക്‌സ് എന്ന പ്ലാറ്റ്‌ഫോമില്‍ നിലവില്‍ ദൈര്‍ഘ്യമുള്ള ടെക്സ്റ്റുകള്‍ പോസ്റ്റ് ചെയ്യാനും വായിക്കാനുമുള്ള സംവിധാനമുണ്ട്. നേരത്തെ വാക്കുകള്‍ക്ക് ലിമിറ്റ് ഉണ്ടായിരുന്നു. വീഡിയോയുടെ കാര്യത്തിലും പ്ലാറ്റ്‌ഫോം വളരെയധികം മാറിയിട്ടുണ്ട്. എത്ര ദൈര്‍ഘ്യമുള്ള വീഡിയോയും പോസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ എക്‌സില്‍ സാധിക്കും. ഇത്തരം ഫീച്ചറുകള്‍ക്ക് പിന്നാലെയാണ് വീഡിയോ കോളിനുള്ള സൌകര്യവും എക്‌സില്‍ വരുന്നത്.
കമ്പനി സിഇഒ ലിന്‍ഡ യാക്കാരിനോ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിയേറ്റര്‍ സബ്‌സ്‌ക്രിപ്ഷനുകളെയും പേയ്‌മെന്റുകളെയും പോലുള്ള എക്‌സിന്റെ മറ്റ് പുതിയ ഫീച്ചറുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് വീഡിയോ കോളുകള്‍ക്കുള്ള സംവിധാനം കൂടി പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിച്ചത്. വൈകാതെ തന്നെ ഈ ഫീച്ചര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
എക്‌സിന്റെ ഡിസൈനറായ ആന്‍ഡ്രിയ കോണ്‍വേയും പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകള്‍ തന്നിരുന്നു. വീഡിയോകള്‍, പേയ്‌മെന്റുകള്‍, ഡയറക്റ്റ് മെസേജുകള്‍, മൈക്രോബ്ലോഗിങ്, വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യാനുള്ള സപ്പോര്‍ട്ട് എന്നിവയെല്ലാം എക്‌സ് എന്ന പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് എതിരാളിയായി എക്‌സിനെ മാറ്റിയെടുക്കുക കൂടി ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."