HOME
DETAILS
MAL
ദമാമിൽ സുപ്രഭാതം പത്രം പ്രചരണത്തിന് തുടക്കമായി
backup
August 17 2023 | 04:08 AM
ദമാം: പത്താം വർഷത്തിലേക്ക് പ്രവേശിച്ച സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം ദിനപ്പത്രത്തിന്റെ പ്രചരണ പരിപാടികൾക്ക് ദമാമിൽ തുടക്കമായി. ബഷീർ പാങ്ങിനെ വരിക്കാരനാക്കി ചേർത്ത് എസ് ഐ സി ദമാം കമ്മിറ്റി ട്രഷറർ ഉമർ വളപ്പിൽ ഉദ്ഘാടനം ചെയ്തു.
മൻസൂർ ഹുദവി അധ്യക്ഷത വഹിച്ച യോഗം ദമാം എസ് ഐ സി പ്രസിഡന്റ് സവാദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് ഐ സി നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ മുഖ്യപ്രഭാഷണം നടത്തി. യു ട്യൂബർ സാബിത് കർണ്ണാടക മുഖ്യാഥിതി ആയിരുന്നു. ബാസിത് പട്ടാമ്പി സ്വാഗതവും മുനീർ കൊടുവള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."