HOME
DETAILS
MAL
സ്വകാര്യ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം വീട്ടുമുറ്റത്തെത്തുന്നതായി പരാതി
backup
August 23 2016 | 20:08 PM
പേരാമ്പ്ര: കല്ലോട് താലൂക്ക് ആശുപത്രിക്കു സമീപത്തായി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി അടുത്ത വീടിന്റെ മുറ്റത്തേക്ക് ഒഴുകുന്നതായി പരാതി. വീടിന്റെ പിന്‍വശത്തു സ്വകാര്യ കോളജ് മാനേജ്മെന്റ് വാടകയ്ക്കെടുത്ത കെട്ടിത്തിന്റെ സെപ്റ്റിക് ടാങ്കാണു പൊട്ടിയൊലിക്കുന്നത്.
കെട്ടിട ഉടമസ്ഥനെ പലതവണ വിവരങ്ങള്‍ ധരിപ്പിച്ചിട്ടും യാതൊരു നടപടിയുമുണ്ടാവുന്നില്ല. താലൂക്ക് ആശുപത്രിയിലും പേരാമ്പ്ര പഞ്ചായത്ത് അധികൃതരെയും സംഭവത്തെ കുറിച്ചു നല്കിയ പരാതിയിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വീട്ടുടമ കാരപ്പറമ്പത്ത് കുഞ്ഞബ്ദുല്ല ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കാനുള്ള നീക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."