HOME
DETAILS

കുടുംബഭരണം മോശം മോദി ഭരണമോ?

  
backup
August 18 2023 | 18:08 PM

family-rule-bad-modi-rule

എൻ.പി.ചെക്കുട്ടി

ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി ഉന്നയിച്ച പ്രധാന വിഷയം രാജ്യത്തിൻ്റെ പുരോഗതിയെ തടയുന്ന മൂന്നു പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. അഴിമതി, കുടുംബാധിപത്യം, പ്രീണന രാഷ്ട്രീയം എന്നിവയ്‌ക്കെതിരേ രാജ്യം ജാഗ്രത പുലർത്തണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
പ്രഥമദൃഷ്ട്യാ തീർത്തും നിർദോഷ പ്രസ്താവന. എന്നാൽ രാഷ്ട്രീയമായ ഒളിയമ്പുകൾ എയ്തുവിടുന്നതിൽ മോദിയെപ്പോലെ കൃതഹസ്തരായ നേതാക്കൾ രാജ്യത്ത് ഇന്ന് അപൂർവമാണ്. അതിനാൽ പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെ നരേന്ദ്രമോദി നടത്തിയ പ്രസ്താവനയുടെ അർഥങ്ങൾ തേടുമ്പോൾ അദ്ദേഹം ഉന്നംവയ്ക്കുന്നത് മൂന്നു കൂട്ടരെയാണെന്ന് പകൽപോലെ വ്യക്തമാണ്.

അഴിമതിയെന്നാൽ കോൺഗ്രസ് ഭരണമെന്നും കുടുംബാധിപത്യമെന്നാൽ നെഹ്‌റുകുടുംബ ഭരണമെന്നും പ്രീണന രാഷ്ട്രീയമെന്നാൽ മുസ്‌ലിം പ്രീണനമെന്നുമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് നിർധാരണം ചെയ്തെടുക്കാൻ അത്രയൊന്നും പ്രയാസമില്ല. തന്റെ അവസാനത്തെ സ്വാതന്ത്ര്യദിന പ്രഭാഷണവും രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം നിർവഹിച്ചിരിക്കുന്നത്.
അതിനാൽ പ്രധാനമന്ത്രിയുടെ ഉപദേശവും മുന്നറിയിപ്പും അൽപം ഉപ്പുചേർക്കാതെ സ്വീകരിക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. അഴിമതിയുടെ കാര്യം തന്നെ നോക്കുക.

സ്വാതന്ത്ര്യാനന്തര കാലത്ത് അരനൂറ്റാണ്ടിലേറെക്കാലം തുടർച്ചയായി ഇന്ത്യയെ ഭരിച്ച രാഷ്ട്രീയപ്രസ്ഥാനമാണ് കോൺഗ്രസ്. ദേശീയപ്രസ്ഥാനത്തിൽ കുരുത്തുവന്ന കോൺഗ്രസ് ആദ്യകാലങ്ങളിൽ പൊതുജീവിതത്തിലെ അഴിമതിയെ ചെറുക്കാൻ കാര്യമായ ശ്രമം നടത്തിയ പാർട്ടി തന്നെയാണ്. എന്നാൽ കാലാന്തരത്തിൽ അത്തരം ധാർമികവും നൈതികവുമായ ചിന്തകൾ പാർട്ടി നേതൃത്വവും അണികളും കൈവിട്ടു. ഏതുവിധേനയും അധികാരം കൈക്കലാക്കാൻ അവർ മടികാണിച്ചില്ല. അതാണ് കോൺഗ്രസിന്റെ തകർച്ചയുടെ കാരണമായി മാറിയതും. ഇന്ദിരയുടെ കാലം മുതൽ കോൺഗ്രസ് അതിന്റെ ഉന്നത പാരമ്പര്യങ്ങളെ കൈവിടുകയായിരുന്നു. സ്വാർഥമതികളായ നേതാക്കൾ അതിന്റെ ഭാഗധേയം നിർണയിച്ചു.

തൊണ്ണൂറുകളിൽ നവലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്ത് പ്രവർത്തികമായ കാലം മുതൽ ഭരണനിർവഹണത്തിൽ അഴിമതി സുപ്രധാന സ്ഥാനം കൈവരിച്ചു. തികഞ്ഞ നീതിമാനും അഴിമതിരഹിതനും ആർഭാടരഹിതനുമായ ഡോ. മൻമോഹൻസിങ് നയിച്ച രണ്ടാം യു.പി.എ മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങായി മാറി.


ഉദാരവത്കരണവും സാമ്പത്തിക മേഖലയിൽ പൊതുമേഖലയിൽനിന്ന് സ്വകാര്യ മേഖലയിലേക്കുള്ള ചുവടുമാറ്റവും സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷമുള്ള ലോകത്തിന്റെ പൊതു ഗതിക്രമമാണ്. പഴയ സോഷ്യലിസ്റ്റ് നയങ്ങൾക്ക് പ്രസക്തിയില്ല; സമ്പത്തുണ്ടാക്കാതെ സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും പുരോഗതിയില്ല. അതിനു വേണ്ടത് ആമയുടെ വേഗതയുള്ള പൊതുമേഖലയല്ല; ചീറ്റപ്പുലിയുടെ പ്രഹരശേഷിയും ഊർജ്വസലതയുമുള്ള സ്വകാര്യമേഖല തന്നെ വേണം എന്ന അഭിപ്രായത്തിനു പൊതുസമൂഹത്തിലും നയരൂപീകരണ തലത്തിലും മേൽകൈ ലഭിച്ചു. നരസിംഹറാവുവും മൻമോഹൻസിങ്ങും കൊണ്ടുവന്ന ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങൾക്ക് രാജ്യത്ത് പൊതുസ്വീകര്യത ലഭിക്കാനുള്ള കാരണം അതാണ്.


എന്നാൽ മുപ്പതുവർഷത്തിനുശേഷം ഈ നയങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ അന്നത്തെ മോഹന വാഗ്‌ദാനങ്ങൾ മഹാഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചും പ്രായോഗികമായില്ല എന്ന സത്യമാണ് മുന്നിൽ വരുന്നത്. സമ്പത്ത് വൻതോതിൽ സൃഷ്ടിക്കപ്പെട്ടു. പക്ഷേ ജനദുരിതം കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയും ചെയ്തു. ഉദാരവത്കരണ നയങ്ങളെ പിന്തുണച്ച് ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞ കാര്യം സ്മരണീയമാണ്. കടലിലെ വേലിയേറ്റത്തിൽ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ യാനപാത്രങ്ങളും ഉയരും എന്നാണദ്ദേഹം പറഞ്ഞത്.

അതായതു ചെറുതോണികളും വൻകപ്പലുകളുമെല്ലാം അതിന്റെ സ്വാധീനത്തിൽ മുകളിലേക്കുയരും. എന്നാൽ സംഭവിച്ചത് വേറൊന്നാണ്. വൻകപ്പലുകൾ കളം നിറഞ്ഞുനിന്നു. അവയുടെ ഓളപ്പരപ്പിൽ ചെറുതോണികൾ പലതും മുങ്ങിപ്പോയി. ആഗോള മഹാഭീമന്മാരുടെ വരവിൽ ചെറുകിട കച്ചവട സ്ഥാപനങ്ങളും ഇടത്തരം വ്യവസായങ്ങളും തകർന്നുപോയത് ഉദാഹരണം. അതോടെ സാമ്പത്തിക രംഗത്തും നയരൂപീകരണ രംഗത്തും സാധാരണക്കാരന്റെ താൽപര്യങ്ങൾ അപ്രസക്തമായി. അഴിമതി മഹാസാന്നിധ്യമായി ഭരണരംഗത്തു നിലയുറപ്പിച്ചു. അതിനു പുതിയ ഓമനപ്പേരുകൾ വന്നു. കൺസൾട്ടൻസി എന്നത് അത്തരത്തിലുള്ള ഒരു പേരാണ്. എന്നാൽ പുതിയ പേരുകളിൽ നടപ്പായത് വളരെ പഴയ ഒരു ആശയമാണ്: കാര്യം കാണാൻ കാശും സ്വാധീനവും ഉപയോഗിക്കുക. ഇന്ത്യയിൽ മാത്രമല്ല ഇത് സംഭവിച്ചത്. കോൺഗ്രസ് മാത്രമല്ല അതിന് ഇരയായതും.

ഉദാരവത്കരണ നയങ്ങൾ പിന്തുടർന്ന മിക്കവാറും എല്ലാ രാജ്യങ്ങളിലും അഴിമതിയുടെ തോത് പൊതുജീവിതത്തിൽ അസാധാരണമായ തലങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്. നേതാക്കളെയും ഉന്നത പദവികൾ വഹിക്കുന്ന അധികാരികളെയും അത് കീഴടക്കിയിട്ടുണ്ട്. ഈയിടെ പുറത്തുവന്ന പനാമാരേഖകൾ അത്തരം അഴിമതിപ്പണം എങ്ങോട്ടു പോകുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ്. ആഫ്രിക്ക പോലുള്ള പ്രദേശങ്ങളിൽ രാജ്യങ്ങളുടെ മൊത്തം വരുമാനത്തിൽ വലിയ പങ്ക് ഇങ്ങനെ അഴിമതിയിലൂടെ കടത്തിക്കൊണ്ടുപോകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
അതായതു മോദി പറഞ്ഞതല്ല യാഥാർഥ്യം. അഴിമതി ഇന്ത്യയിൽ കോൺഗ്രസ് ഭരണത്തിൽ മാത്രം കാണപ്പെട്ട പ്രതിഭാസമല്ല.

അത് പണ്ട് ഇന്ദിരാഗാന്ധി പറഞ്ഞപോലെ ആഗോള പ്രതിഭാസമാണ്. മോദിയുടെ ഭരണത്തിലും അതവിടെയുണ്ട്. അഴിമതി തുടച്ചുനീക്കുന്നതിൽ അദ്ദേഹവും വിജയിച്ചിട്ടില്ല. കാരണം അഴിമതിയും കള്ളപ്പണവും ഇന്ന് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പുത്തൻ രൂപങ്ങൾ കൈവരിച്ചിരിക്കുന്നു. അധികാര സംവിധാനത്തിന്റെ അകത്തളങ്ങളിൽ അതിനൊരു മാന്യസ്ഥാനം ഇന്ന് കിട്ടിയിട്ടുണ്ട്. പ്രശസ്ത കൺസൾട്ടൻസികളും സാങ്കേതിക ഉപദേശകരും ഇന്നതിന്റെ ആഗോള ചങ്ങലയിലെ കണ്ണികളാണ്.


മോദി ഭരണം ഇതിൽനിന്ന് വ്യത്യസ്തമാണോ? അങ്ങനെ അദ്ദേഹം പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. കാരണം ഇതേ ആഗോള പരിതസ്ഥിതിയിൽ ആഗോളവത്കരണ നയങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് അദ്ദേഹവും ഭരണകൂടവും പ്രവർത്തിക്കുന്നത്. മാത്രമല്ല, ഇന്നത്തെ ലോകവ്യവസ്ഥയിൽ അഴിമതിയുടെ പ്രധാന ഉറവിടമായി വന്നിരിക്കുന്നത് ചങ്ങാത്ത മുതലാളിത്തമാണ്. രാഷ്ട്രീയ അധികാരികളുടെ പാർശ്വവർത്തികൾക്ക് രാജ്യത്തിന്റെ വിപുലമായ വിഭവങ്ങൾ തുറന്നുകൊടുക്കുകയും നിയമസംവിധാനം അവർക്കുവേണ്ടി ദുരുപയോഗം ചെയ്യുകയും ഈ കാര്യങ്ങൾ തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ-പൊതുപ്രവർത്തകരെയും തുറുങ്കിലടക്കുകയോ കായികമായിത്തന്നെ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് ഇന്നത്തെ രീതിയാണ്.

കരുത്തന്മാരായ ഭരണാധികാരികൾ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം ഏകാധിപതികൾ പലപ്പോഴും തെരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ് അധികാരം പിടിക്കുന്നത്. റഷ്യയിൽ വ്ളാദിമിർ പുടിനും ബ്രസീലിൽ ജൈർ ബോൽസനാരോയും ഹങ്കറിയിൽ വിക്ടർ ഓർബനും അത്തരം അധികാരത്തിന്റെ പ്രതീകങ്ങളാണ്. മോദിയും അക്കൂട്ടത്തിൽ തന്നെയാണ് പെടുന്നത്. മറ്റു പല രാജ്യങ്ങളിലും പ്രതിപക്ഷ നേതാക്കൾ ജയിലിൽ കിടക്കുമ്പോൾ ഇന്ത്യയിൽ അവരെ കള്ളക്കേസുകളിൽ കുടുക്കുന്നു; ചിലരെ രാഷ്ട്രീയ മണ്ഡലത്തിൽനിന്ന് ബഹിഷ്കരിക്കാൻ നോക്കുന്നു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുന്നു. ചിലരെയെങ്കിലും കായികമായിത്തന്നെ ഇല്ലായ്മ ചെയ്യുന്നു.


മോദിയുടെ ഭരണത്തിൽ ചങ്ങാത്ത മുതലാളിത്തം അതിന്റെ ഭീകരരൂപം പ്രാപിച്ചതായാണ് രാജ്യത്തിൻ്റെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ആരാണ് അതിന്റെ ഗുണഭോക്താക്കൾ, എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇന്ന് നാട്ടിലെങ്ങും പാട്ടാണ്. അയോഗ്യനാക്കപ്പെട്ട് ദീർഘനാളുകൾ ലോക്‌സഭയ്ക്ക് പുറത്തുനിൽക്കേണ്ടിവന്ന രാഹുൽഗാന്ധി കഴിഞ്ഞ ദിവസം സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞത് തനിക്കെതിരേ നടപടി വന്നതും താൻ അയോഗ്യനാക്കപ്പെട്ടതും അദാനിയെന്നൊരു പേര് സഭയിൽ ഉച്ചരിച്ചതുകൊണ്ടാണ് എന്നാണ്. അദ്ദേഹം അതിലൂടെ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിന്ന് അഭിമുഖീകരിക്കുന്ന കൂറ്റൻ അഴിമതിയുടെ പുത്തൻ രൂപഭാവങ്ങളെയാണ്.

മുൻകാല അഴിമതിക്കാരിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ചങ്ങാത്ത മുതലാളിത്ത ശക്തികൾ ഭരണകൂടത്തെ ഒന്നാകെ വിലക്കെടുത്തിരിക്കുന്നു. പ്രധാനമന്ത്രിയും അധികാരത്തിലുള്ള കക്ഷികളും അവരുടെ എജന്റുമാരായി പ്രവർത്തിക്കുന്നു. അവർക്കെതിരേ നിയമസംവിധാനം പോലും അനങ്ങുന്നില്ല. അദാനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ നടപടിയെടുക്കേണ്ട ഓഹരിവിപണി നിയന്ത്രണ അധികാരകേന്ദ്രമായ സെബി അതിന്റെ അന്വേഷണങ്ങൾ നീട്ടിക്കൊണ്ടുപോകുകയാണ്. അദാനിയുടെ അന്താരാഷ്ട്ര ഓഡിറ്റർ ഈയിടെ സലാം പറഞ്ഞു പിരിഞ്ഞു. ഇനിയും തുടർന്നാൽ തങ്ങൾക്കു മേലും കരിനിഴൽ വീഴും എന്ന ബോധ്യമായിരിക്കണം ഡിലോയിറ്റ് എന്ന പ്രമുഖ അന്താരാഷ്ട്ര സ്ഥാപനം അദാനിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിന് കാരണമായത്.


അതിനാൽ അഴിമതിയെക്കുറിച്ച് പറയുമ്പോൾ മോദി തന്റെ പിന്നിൽ നീണ്ടുവരുന്ന അഴിമതിയുടെ ഭീകരസ്വത്വത്തിന്റെ നിഴൽ കണ്ടില്ലെന്നു നടിക്കുകയാണ്. മോദിക്ക് കടുംബമില്ല, മക്കളില്ല, അതിനാൽ അഴിമതി നടത്തേണ്ട കാര്യമില്ല എന്നൊക്കെയുള്ള വായ്ത്താരിക്ക് ഒരു പ്രസക്തിയുമില്ല. കാരണം ഇന്ന് അഴിമതി വ്യക്തിപരമായ താൽപര്യങ്ങൾക്കു വേണ്ടി മാത്രമുള്ള ഒന്നല്ല. അത് ആഗോള സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ്. നിങ്ങൾ നിലവിലെ ആഗോളവത്കൃത-ഉദാരവത്കൃത വിപണിയിൽ പെരുമാറുമ്പോൾ അതു നിങ്ങളെ പിന്തുടരുന്നു; കീഴടക്കുന്നു.അല്ലെങ്കിൽ നിങ്ങൾ അതിനെ എതിർക്കുന്നു; ചെറുക്കുന്നു. അതിനുള്ള വലിയ വില നിങ്ങൾ കൊടുക്കേണ്ടി വരികയും ചെയ്യുന്നു.

Content Highlights:Today's Article 2023 aug 19



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  7 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago