HOME
DETAILS

ഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞെന്നത് കള്ളമാണ്

  
backup
August 22 2023 | 19:08 PM

it-is-a-lie-that-poverty-has-reduced-in-india

റജിമോൻ കുട്ടപ്പൻ

2023ലെ വികസനാവലോകന റിപ്പോർട്ടായ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക ജൂലൈ പതിനെട്ടിന് നീതി ആയോഗ്പ്രസിദ്ധീകരിക്കുകയുണ്ടായി. ഇൗ റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ 2015-16നും 2019-21നും ഇടയിലായി ബഹുമുഖ ദാരിദ്ര്യം വളരെ കുറഞ്ഞിട്ടുണ്ട് എന്നാണ്. 2015-16ൽ 24.85 ശതമാനവും 2019-21ൽ 14.96 ശതമാനവുമാണ് ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യനിരക്ക്. രാജ്യത്തെ 13.5 കോടി ജനങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടന്നുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ കണക്കുകൾ എത്രത്തോളം ശരിയാണ്? യഥാർഥത്തിൽ ഇന്ത്യയിലെ ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയിട്ടുണ്ടോ? സത്യാവസ്ഥ അറിയണമെങ്കിൽ രാജ്യത്തിന്റെ ദാരിദ്ര്യനിരക്കിനെ എങ്ങനെ അളക്കുമെന്ന് മനസിലാക്കണം.


ദാരിദ്ര്യം തിരിച്ചറിയാൻ ആദ്യം വേണ്ടത് ഏറ്റവും പുതിയ സെൻസസ് വിവരങ്ങളാണ്. 2021ൽ ഇന്ത്യയിൽ സെൻസസ് നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് കാരണം നടന്നില്ല. അഥവാ, 2023ലെ കണക്കെടുപ്പുകൾക്കും അടിസ്ഥാനമാക്കുന്നത് 12 വർഷം പഴക്കമുള്ള ഇന്ത്യൻ കാനേഷുമാരി കണക്കുകളെയാണ്. തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നുണ്ടെങ്കിൽ 2022ലോ 2023ലോ ആയി നിർബന്ധമായും സെൻസസും നടത്തേണ്ടതായിരുന്നു. കൊവിഡിനെയും പ്രത്യാഘാതങ്ങളെയും താണ്ടി തെരഞ്ഞെടുപ്പ് നടത്താമെങ്കിൽ സെൻസസ് നടത്തുന്നതിൽ എന്താണ് തടസം.

ഏതു ഭരണകൂടത്തിൻ്റെയും നയരൂപീകരണത്തിൽ അടിസ്ഥാനമായി വർത്തിക്കുന്നത് കൃത്യമായ ജനസംഖ്യാ വിവരങ്ങളാണ്. ഒരുപക്ഷേ, 2022ലോ 2023ലോ സെൻസസ് നടത്തിയാൽ കൊവിഡ് ഇന്ത്യയിലുണ്ടാക്കിയ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളും ആഘാതങ്ങളും പുറത്തുവരുമെന്ന ഭരണകൂട ഭയമായിരിക്കാം സെൻസസിനു മുൻകൈയെടുക്കാത്തതിനു പിന്നിൽ. ഇന്ത്യയിൽ കാനേഷുമാരി കണക്കെടുപ്പ് വൈകുമ്പോൾ യു.കെ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങൾ കൊവിഡനന്തരം അവരുടെ സെൻസസ് നടപടികൾ പൂർത്തിയാക്കി.

ഒരുപക്ഷേ, 2024 തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സെൻസസ് നടപടികൾ വൈകിപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ തന്ത്രമാവാനും സാധ്യതയുണ്ട്. ഇന്ത്യയിലെ പിന്നോക്ക സമുദായങ്ങളുടെയും ചില മതവിഭാഗങ്ങളുടെയും ജനസംഖ്യ പുറത്തറിയരുതെന്ന് ഇവർ ആഗ്രഹിക്കുന്നുണ്ടാവാം. കാരണം, ബി.ജെ.പിയുടെ മിക്ക തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ഊന്നിനിൽക്കുന്നതുതന്നെ ഇന്ത്യയിൽ പ്രത്യേക മതവിഭാഗങ്ങളുടെ ജനസംഖ്യ പെരുകുന്നു എന്ന വ്യാജ പ്രചാരണത്തിലാണ്. കൂടാതെ, ഓരോ മതവിഭാഗത്തിലെയും ജനനനിരക്കും മറ്റും കൃത്യമായി പുറത്തറിഞ്ഞാൽ ഭരണകക്ഷിക്ക് അത് വലിയ ക്ഷീണം ചെയ്യും.

ഇവിടെ പുരോഗതി കൊണ്ടുവന്നുവെന്നും വികസനം എല്ലാവരിലേക്കും എത്തിച്ചുവെന്നുമുള്ള വ്യാജങ്ങളും സെൻസസ് നടന്നാൽ തകർന്നടിയും. എന്തു തന്നെയായാലും 2021ലെ സെൻസസ് എന്തുകൊണ്ട് ഇത്ര വൈകുന്നു എന്നതിൽ തൃപ്തമായ വിശദീകരണം നൽകാൻ ഗവൺമെന്റിനു സാധിച്ചിട്ടില്ല.
ദാരിദ്ര്യം കണക്കാക്കുന്നതിനു വേണ്ട മറ്റൊരു വിവരസ്രോതസാണ് കൺസംപ്ഷൻ എക്‌സ്‌പെൻഡിചർ സർവേ (സി.ഇ.എസ്). ഇന്ത്യൻ ഗവൺമെന്റിന്റെ നാഷനൽ സാമ്പിൾ സർവേ ഓഫിസാണ് ഈ സർവേ നടത്തുന്നത്.

എല്ലാ അഞ്ചു വർഷത്തിലുമാണ് ഈ സർവേ നടത്തുന്നത്. ഗ്രാമ-നഗര പ്രദേശങ്ങളിൽ ഗാർഹികാടിസ്ഥാനത്തിൽ സാധനങ്ങൾക്കും സേവനങ്ങളുടെ വിനിയോഗത്തിനുമായി എത്ര ചെലവിടുന്നെന്ന് കണക്കാക്കുന്നതിനാണ് സർവേ. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഗാർഹിക ചെലവുകളെ സംബന്ധിച്ച ശരാശരി കണക്കുകൾ നൽകുന്നു. ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങളുടെ ഉപഭോഗവും സർവേയിൽ ശേഖരിക്കപ്പെടുന്നുണ്ട്. കൂടാതെ, ഓരോ വീടിൻ്റെയും ശരാശരി മാസാന്ത ഉപഭോഗത്തെക്കുറിച്ച് മനസിലാക്കാനും ഇത് സഹായിക്കും.

ഉത്പാദകരെ സംബന്ധിച്ച് ഈ സർവേയിലെ വിവരങ്ങൾ പ്രധാനമാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്പാദകരും വ്യവസായികളും കമ്പോളപദ്ധതികൾ ആവിഷ്‌കരിക്കുന്നത്.


2017-18ൽ കൺസംപ്ഷൻ എക്‌സ്‌പെൻഡിച്ർ സർവേ നടത്തിയിരുന്നെങ്കിലും ഗുണനിലവാരം സംബന്ധിച്ച പ്രശ്‌നങ്ങളാൽ ഈ കണക്കുകൾ പുറത്തുവിട്ടില്ല. എന്നാൽ 1972-73നുശേഷം ഇന്ത്യയിലെ മാസാന്ത വിനിയോഗ വരുമാനം ഇടിഞ്ഞത് 2017-18ലാണെന്നാണ് ഈ സർവേയുടെ ചോർന്ന വിവരങ്ങളിൽനിന്നു വ്യക്തമാകുന്നത്. ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള കണക്കുകൾ നാഷണൽ സാമ്പിൾ സർവേ ഓഫിസ് അവസാനമായി ഔദ്യോഗികമായി പുറത്തുവിട്ടത് 2011ലാണ്. അതിനുശേഷം ഇതിന് ഉപകരിക്കത്തക്ക വിവരങ്ങളൊന്നും ഈ വിഭാഗത്തിൽനിന്ന് പുറത്തുവന്നിട്ടില്ല. എന്നാൽ, വിവരശേഖരണത്തിനുള്ള മാർഗങ്ങളെല്ലാം നവീകരിച്ചുകൊണ്ട് വീണ്ടുമൊരു കണക്കെടുപ്പിന് നാഷണൽ സാമ്പിൾ സർവേ ഓഫിസ് 2021ൽ തയാറെടുത്തിരുന്നു. പക്ഷേ, അങ്ങനെയൊരു കണക്കെടുപ്പ് സംഭവിച്ചില്ല.

അതിനാൽ, 2011ലെ വിവരങ്ങളെ ആശ്രയിച്ചാണ് നിലവിലെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം, വ്യക്തിഗത പ്രതിദിന വാങ്ങൽശേഷി തുല്യത (പർച്ചേസിങ് പവർ പാരിറ്റി-പി.പി.പി) 2.15 അമേരിക്കൻ ഡോളറാണ്. അഥവാ, ഒരു കുടുംബത്തിന് മാസത്തിൽ 26500 രൂപ. വിവിധ രാജ്യങ്ങളിലെ ഉപഭോഗ സാധനങ്ങളുടെ വിലയുടെ അളവുകോലാണ് പി.പി.പി. രാജ്യങ്ങളുടെ കറൻസികളുടെ സമ്പൂർണ വാങ്ങൽശേഷി താരതമ്യം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 28 കോടി തൊഴിലാളികളിൽ 94 ശതമാനം പേരുടെയും മാസവരുമാനം പതിനായിരത്തിൽ താഴെയാണ്. ഇതിനർഥം അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ഭൂരിഭാഗം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ്.

അതേസമയം, വാങ്ങൽശേഷി തുല്യതയുടെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തുന്നത് ദരിദ്രർക്ക് ഇരുട്ടടിയാണ്. ഉയർന്ന വാങ്ങൽശേഷിയുള്ള ഇന്ത്യൻ റുപ്പിയുമായി തട്ടിക്കുമ്പോൾ ഈ തൊഴിലാളികളുടെ സേവനം വളരെ തുച്ഛമായ നിരക്കിലുള്ളതാണ്. എന്നാൽ ഇവർ ലഭ്യമാക്കുന്ന പല സേവനങ്ങളും ഈ തൊഴിലാളികൾ വിനിയോഗിക്കുന്നില്ല എന്നതിനാൽ ഉയർന്ന വാങ്ങൽശേഷികൊണ്ട് ദരിദ്രർക്ക് പ്രത്യേകം ഗുണമൊന്നും ലഭിക്കുന്നുമില്ല. വളർന്നുകൊണ്ടിരിക്കുന്ന സംഘടിത മേഖലയെ മുമ്പിൽ നിർത്തിക്കൊണ്ട് വരുമാന വിവരങ്ങളും ഉത്പാദന വിവരങ്ങളും വളരെ ഉയർന്നതാണെന്നു കാണിക്കാൻ സാധിക്കും.

അഥവാ, ഉയർന്ന വാങ്ങൽശേഷി തുല്യത ദരിദ്രർക്ക് ഉപകാരപ്പെടുന്നില്ലെന്നു മാത്രമല്ല ഇതവരുടെ ദാരിദ്ര്യത്തെ കണക്കുകളിൽനിന്ന് മറച്ചുപിടിക്കുകയുമാണ് ചെയ്യുന്നത്. എത്ര സമ്പാദിക്കുന്നുവെന്നും ചെലവാക്കുന്നുവെന്നും ഡോളർ നിരക്കിൽ കണക്കെടുക്കുന്നതു മാത്രമേ എല്ലാ വിഭാഗക്കാർക്കും പ്രയോജനപ്രദമാവൂ. അല്ലെങ്കിൽ വലിയൊരു വിഭാഗം അസംഘടിത മേഖലയിലെ തൊഴിലാളികൾ ദാരിദ്ര്യ രേഖയ്ക്കു താഴെത്തന്നെയായിരിക്കും.


ദാരിദ്ര്യ നിരക്ക് മനസിലാക്കുന്നതിന് ആവശ്യമായ മറ്റൊന്നാണ് ജാതി സെൻസസ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനസമൂഹത്തെ വിശകലനം ചെയ്യുന്നതിനാണ് ഈ സെൻസസ്. ജാതിസെൻസസ് സ്വാതന്ത്ര്യാനന്തരം ആദ്യമായി നടന്നത് 2011ലാണ്. പശ്ചിമ ത്രിപുരയിലെ ഹസെമാര ബ്ലോക്കിലെ സംഖോല ഗ്രാമത്തിലാണ് 2011, ജൂൺ 29ന് ഈ സെൻസസ് ആരംഭിച്ചത്. 2015 ജൂലൈയിൽ സർക്കാർ ഇതിന്റെ കണക്കുകൾ പ്രസിദ്ധീകരിച്ചു. അതിനുമുമ്പ് ജാതി സെൻസസ് ഇന്ത്യയിൽ നടന്നത് 1931ലായിരുന്നു. ഈ സെൻസസ് വിവരങ്ങൾ സർക്കാരിന്റെ എൻ.എഫ്.എസ്.എം, തൊഴിലുറപ്പ് പദ്ധതി, ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൌശല്യ യോജന തുടങ്ങി എല്ലാ പദ്ധതികൾക്കും ഉപയോഗപ്രദമാണ്.

ആധാർ-മൊബൈൽ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെ ആർക്കെല്ലാം ഈ പദ്ധതികളിലൂടെ ധനസഹായം ലഭിക്കുന്നുവെന്നു മനസിലാക്കാൻ ഇതുവഴി സാധിക്കും. ഈ സർവേ പ്രകാരം, ഇന്ത്യയിലെ 24.4 കോടി വീടുകളിൽ 17.9 കോടിയും ഗ്രാമീണമേഖലയിലാണ്. അഥവാ ഇന്ത്യയിലെ 73.3 ശതമാനം ഗ്രാമീണരാണ്. 10.7 കോടി വീടുകൾ ദാരിദ്ര്യത്തിലാണ്. ഏകദേശം 30 ശതമാനത്തോളം സ്വന്തമായി ഭൂമിയില്ലാത്തവരും ഉപജീവനത്തിന് കൂലിത്തൊഴിലിൽ ഏർപ്പെട്ടവരുമാണ്. 13 ശതമാനത്തോളം വൈക്കോലു കൊണ്ടുള്ള ഒറ്റമുറി വീടുകളും അതിൽ 22 ശതമാനം പട്ടികജാതി, പട്ടികവർഗക്കാരുടേതുമാണ്.

പകുതിയിലധികം ഗ്രാമവാസികളും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. കൂടാതെ, ഇന്ത്യയിലെ 36 ശതമാനം ജനങ്ങൾ നിരക്ഷരരാണ്. 2011ലെ കാനേഷുമാരി പ്രകാരം ഇത് 32 ശതമാനമാണ്. സാക്ഷരരായ 64 ശതമാനത്തിൽ 20 ശതമാനംപോലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. കൂടാതെ, 35 ശതമാനം നഗരപ്രദേശവാസികൾ ദരിദ്രരാണെന്നും ഈ സർവേ കണ്ടെത്തി. ഇതിൽ 1.80 ലക്ഷത്തോളം വീടുകളും തോട്ടിപ്പണിയിലേർപ്പെടുന്നവരാണ്.


എന്നാൽ പുതിയ വിവരങ്ങളില്ലാത്തതിനാൽ നാമിപ്പോഴും ആശ്രയിക്കുന്നത് പന്ത്രണ്ടു വർഷം പഴക്കമുള്ള വിവരങ്ങളെയാണ്. അഥവാ, ഇന്ത്യ 2023ലെ ദാരിദ്ര്യത്തെ അളന്നത് 2011ൽ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. അല്ലെങ്കിൽ, ദാരിദ്ര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ദാരിദ്ര്യമില്ലെന്നു പറയണം. അല്ലാതെ ഒരിക്കലും ചേരാത്ത വിവരങ്ങൾ ഇണക്കി ദാരിദ്ര്യം കുറഞ്ഞു എന്ന് എന്തിനു കള്ളം പറയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  a month ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  a month ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  a month ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  a month ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  a month ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  a month ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  a month ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  a month ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  a month ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  a month ago