അൽ ഐനിൽ വാഹനാപകടം; അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അൽ ഐനിൽ വാഹനാപകടം; അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അബുദാബി: ചൊവ്വാഴ്ച അൽ ഐനിലുണ്ടായ അപകടത്തിൽ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്വദേശികളായ അലി അഹമ്മദ് അലി അൽ സാദി, ഹമ്മൂദ് അബ്ദുൽ അസീസ് അലി അൽ സാദി, റാഷിദ് അബ്ദുല്ല മുഹമ്മദ് അൽ സാദി, അലി ഖമീസ് മുഹമ്മദ് അൽ സാദി, അബ്ദുല്ല അലി അബ്ദുല്ല ഈദ് അൽ കുത്ബി എന്നിവരാണ് മരിച്ചത്. അബുദാബി പൊലിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അൽ ഐനിലെ സാ റോഡിലാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. മരിച്ചവരിൽ മൂന്ന് പേർ അടുത്തിടെ ഹൈസ്‌കൂൾ ബിരുദം നേടിയവരും ഒരാൾ 12-ാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ ഉമ്മുഗഫയിൽ ഖബറടക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പൊലിസ് അനുശോചനം അറിയിച്ചു.
അതേസമയം, ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ വാഹനമോടിക്കുന്നവരോട് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് പട്രോൾ അഭ്യർഥിച്ചു. അപകടത്തെ കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥർ താമസക്കാരോട് അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."