HOME
DETAILS

സന്തോഷവാര്‍ത്ത; ഇന്ത്യക്കാര്‍ക്കായി വിസ നിയമങ്ങള്‍ ഇളവ് ചെയ്ത് ചൈന; ഈ അവസരം പാഴാക്കല്ലേ

  
backup
August 23 2023 | 06:08 AM

china-eases-visa-rules-for-indian

സന്തോഷവാര്‍ത്ത; ഇന്ത്യക്കാര്‍ക്കായി വിസ നിയമങ്ങള്‍ ഇളവ് ചെയ്ത് ചൈന; ഈ അവസരം പാഴാക്കല്ലേ

ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ പോയി വരാന്‍ രാജ്യങ്ങളിലൊന്ന് നമ്മുടെ അയല്‍രാജ്യമായ ചൈനയാണ്. പക്ഷെ വിസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ചൈനയിലേക്ക് അത്ര എളുപ്പമൊന്നും പോയി വരാന്‍ സാധിക്കില്ല എന്നതാണ് സത്യം. എങ്കിലും മെഡിക്കല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിനായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇതിനോടകം ചൈനയിലേക്ക് ചേക്കേറിയിട്ടുണ്ട്. എന്നാല്‍ കൊവിഡിന് ശേഷം ചൈന തങ്ങളുടെ വിസ നടപടികള്‍ കടുപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി തങ്ങളുടെ വിസ നടപടികളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് ചൈനയിപ്പോള്‍. ബിസിനസ്, ടൂറിസം, ഫാമിലി വിസിറ്റ് തുടങ്ങിയ അഞ്ചോളം വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ചൈനീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മേല്‍ പറഞ്ഞ വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം) ഹാജരാക്കേണ്ടതില്ല. സിങ്കിള്‍ എന്‍ട്രി വിസകള്‍ക്കും ഡബിള്‍ എന്‍ട്രി വിസകള്‍ക്കും പുതിയ ഇളവ് ബാധകമായിരിക്കും. ഡിസംബര്‍ 31 വരെയാണ് നിയമത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്.

നേരത്തെ തന്നെ വിസ നിയമങ്ങളില്‍ ചില ഇളവുകള്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. വിരലടയാളം ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 14 വയസിന് താഴെയുള്ളവര്‍ക്കും 70 വയസിന് മുകളിലുള്ളവര്‍ക്കും ബയോമെട്രിക് പരിശോധനയില്‍ ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പുതിയ പരിഷ്‌കരണത്തിലൂടെ ചൈനയിലേക്കുള്ള ഇന്ത്യക്കാരുടെ വരവ് സുഗമമാവുമെന്നാണ് കരുതുന്നത്.

ചൈനീസ് വിസ
3800 മുതല്‍ 7800 രൂപ വരെയാണ് ശരാശരി ചൈനീസ് വിസക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വിസയുടെ തരത്തിനെയും കാലാവധിയെയും അനുസരിച്ച് ചെലവിലും മാറ്റം വരും. ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് വിസക്ക് അപേക്ഷ സമര്‍പ്പിക്കാനാവും. ചൈനീസ് വിസ ലഭിക്കാനായി കുറഞ്ഞത് ആറുമാസ കാലാവധിയുള്ള ഒറിജിനല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ കരുതണം. താമസ പെര്‍മിറ്റ്, ജോലി എന്നിവ സംബന്ധിച്ച രേഖകള്‍ നിങ്ങള്‍ ഹാജരാക്കിയാല്‍ മാത്രമേ ചൈനയിലേക്ക് പ്രവേശിക്കാനാവൂ. ഇതുവരെ 50,000 മുതല്‍ 56,000 വരെ ഇന്ത്യക്കാര്‍ ചൈനയിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങളും ചൈനയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇനിയൊട്ടും വൈകണ്ട.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago