ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്! വരുന്നത് അഞ്ച് ദിവസത്തെ ബാങ്ക് അവധി
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്! വരുന്നത് അഞ്ച് ദിവസത്തെ ബാങ്ക് അവധി
തിരുവോണനാളുകള്‍ അടുത്തുവരുന്നു. എല്ലാവരും ഓണപര്‍ച്ചേഴ്‌സിന്റെ തിരക്കിലായിരിക്കും. എന്നാല്‍ ഇക്കാര്യം ആരും മറന്നുപോകല്ലേ.. വരുന്നത് തുടര്‍ച്ചയായ അഞ്ചു ദിവസത്തെ ബാങ്ക് അവധി കൂടിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്നുതന്നെ നടത്തിയില്ലെങ്കില്‍ പണികിട്ടും.
ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും.
അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ ഒന്‍പത് ദിവസം ബാങ്ക് അവധിയായിരിക്കും. ശനിയും ഞായറുമടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി.
സെപ്തംബര്‍ മാസത്തിലെ കേരളത്തിലെ അവധി ദിനങ്ങള്‍
സെപ്റ്റംബര്‍ 3: ഞായറാഴ്ച
സെപ്റ്റംബര്‍ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി
സെപ്റ്റംബര്‍ 9: രണ്ടാം ശനിയാഴ്ച
സെപ്റ്റംബര്‍ 10: രണ്ടാം ഞായറാഴ്ച
സെപ്റ്റംബര്‍ 17: മൂന്നാം ഞായറാഴ്ച
സെപ്റ്റംബര്‍ 22: ശ്രീനാരായണ ഗുരു സമാധി
സെപ്റ്റംബര്‍ 23: നാലാം ശനിയാഴ്ച
സെപ്റ്റംബര്‍ 24: നാലാം ഞായറാഴ്ച
സെപ്റ്റംബര്‍ 27: നബിദിനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."