റൊണാള്‍ഡോക്ക് ഹാട്രിക്ക്;മെസിക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ
കഴിഞ്ഞ ദിവസം നടന്ന സഊദി പ്രൊ ലീഗ് മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുറത്തെടുത്തത്. താരത്തിന്റെ ഹാട്രിക്ക് മികവില്‍ അല്‍ നസര്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അല്‍ ഫതെ എഫ്.സിയെ കീഴടക്കിയത്. റൊണാള്‍ഡോയെ കൂടാതെ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയാണ് അല്‍ നസറിന്റെ മറ്റി ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചത്.
എന്നാല്‍ റൊണാള്‍ഡോ ഹാട്രിക്ക് കുറിച്ചതോടെ സമകാലിക ഫുട്‌ബോളിലെ മറ്റൊരു ഇതിഹാസ താരമായ മെസിക്കെതിരെ ട്രോള്‍മഴ സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകര്‍. മെസിക്ക് 2020ന് ശേഷം ക്ലബ്ബ് ഫുട്‌ബോളില്‍ ഹാട്രിക്കുകള്‍ ഒന്നും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം ആളുകള്‍ മെസിക്കെതിരെ വിമര്‍ശനവും പരിഹാസവും ഉന്നയിച്ച് ട്രോളുകള്‍ സൃഷ്ടിക്കുന്നത്.
Cristiano Ronaldo has scored 16 hat tricks since Lionel Messi’s last club hat trick… pic.twitter.com/HtgxIyiHWe
— Ok paI ™ ?? (@CaponeCity) August 25, 2023
The last time Lionel Messi scored a hat-trick Cristiano Ronaldo was a Juventus player. ? pic.twitter.com/o2tSRj7Sj9
— The CR7 Timeline. (@TimelineCR7) August 25, 2023
ഈ വര്‍ഷം ഇതുവരെ മൂന്ന് ഹാട്രിക്കുകളാണ് റൊണാള്‍ഡോ ക്ലബ്ബ് ഫുട്‌ബോളില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ താരത്തിന്റെ മൊത്തം ഹാട്രിക്കുകളുടെ എണ്ണം 63ലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ലാലിഗയില്‍ ബാഴ്‌സക്കായി 2020ല്‍ ഹാട്രിക്ക് സ്വന്തമാക്കിയ ശേഷം മറ്റൊന്ന് ക്ലബ്ബ് ഫുട്‌ബോളില്‍ ഇതുവരെ നേടാന്‍ മെസിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഹാട്രിക്ക് കിട്ടാക്കനിയായെങ്കിലും അര്‍ജന്റീനക്കായി 2022ലും 2023ലും താരം ഹാട്രിക്ക് സ്വന്തമാക്കിയുരുന്നു.എന്നാല്‍ മെസിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ലോകകപ്പ് കിരീടനേട്ടം ചൂണ്ടിക്കാട്ടിയാണ് മെസി ആരാധകര്‍ പ്രതിരോധിക്കുന്നത്.
Ronaldo outside Europe 2 Hat-tricks, Messi outside Europe 0 Hat-trick. pic.twitter.com/8RhNQ1q5Ek
— BASH-AAR ? (@FaruqBashar) August 25, 2023
Content Highlights:troll against messi for ronaldo's hattrick
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."