HOME
DETAILS

മറ്റൊരു മന്ത്രികൂടി തെറിക്കുമോ? തൊണ്ടി മുതല്‍ കൃത്രിമക്കേസില്‍ ആന്റണി രാജുവിന് കുരുക്ക്

  
backup
July 21, 2022 | 6:33 AM

will-another-minister-be-thrown-antony-raju-in-thondi-to-kritvima-case2022

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മറ്റൊരു മന്ത്രികൂടി തെറിക്കുമോ? ഉറ്റുനോക്കുകയാണ് കേരളം. തൊണ്ടി മുതല്‍ കൃത്വിമ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്കു മുറുകുന്ന കാഴ്ചയാണ് കാണുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റേയും കോടതി ക്‌ളാര്‍ക്കിന്റെയും വെളിപ്പെടുത്തലും മൊഴിയുമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.
ആന്റണി രാജുവിന് തൊണ്ടി മുതല്‍ കൊടുത്ത ദിവസം താന്‍ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുന്‍ ക്ലാര്‍ക്ക് ജോസ് ചാനലിനോട് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലര്‍ക്കായിരുന്ന ജോസ്. കേസ് നിലനില്‍ക്കുന്നതിനാല്‍ സര്‍വിസ് ആനുകൂല്യങ്ങളൊന്നും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. കോടതിയില്‍ കേസുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

'കേസില്‍ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ കോടതി വരാന്തയില്‍ വച്ച് ആന്റണി രാജു വെല്ലുവിളിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹനോടായിരുന്നു വെല്ലുവിളി. കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു ആന്റണി രാജു പറഞ്ഞത്. ആന്റണി രാജുവിന്റെ ഭീഷണി പ്രോസിക്യൂട്ടര്‍ രാജസേനനോട് പറഞ്ഞിരുന്നു'വെന്നും ജയമോഹന്‍ വ്യക്തമാക്കി. മൊഴിയുടെ വിശദാംശങ്ങളും ചാനലും പുറത്തുവിട്ടു.
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ നിര്‍ണായക രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ ആന്റണി രാജു കൃത്രിമത്വം കാണിച്ചത്. 16 വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  10 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  11 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  11 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  11 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  11 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  11 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  11 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  11 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  11 days ago