HOME
DETAILS

സർക്കാർ ഉറപ്പ് പാലിച്ചു, തീരുമാനം സ്വാഗതാർഹം: സമസ്ത

  
backup
July 21 2022 | 06:07 AM

%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

കോഴിക്കോട് • വഖ്ഫ് നിയമനം പി.എസ്.സിക്കു വിട്ട നടപടി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും സ്വാഗതം ചെയ്തു.
സമസ്തക്ക് നേരത്തെ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചതിൽ നന്ദിയുണ്ടെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വഖ്ഫ് നിയമനം പി. എസ്.സിക്കു വിട്ട നടപടി പിൻവലിക്കണമെന്ന് സമസ്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുസ് ലിം സംഘടനകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാവില്ലെന്നും മുസ് ലിം സംഘടനാ നേതാക്കളോടു ചർച്ച ചെയ്ത്, വേണ്ട നടപടികൾ സ്വീകരിക്കാമെന്നും സമസ്ത പ്രസിഡൻ്റിനു മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2022ഏപ്രിൽ 20 ന് നടത്തിയ ചർച്ചയിൽ മുസ് ലിം സംഘടനകൾക്ക് നൽകിയ ഉറപ്പും സമസ്തയ്ക്ക് നേരത്തെ നൽകിയ ഉറപ്പും പാലിച്ചാണ് മുഖ്യമന്ത്രി ഇപ്പോൾ നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം തുടർ നടപടികൾ ഉണ്ടാവണമെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു.

 

സന്തോഷത്തോടെ സ്വീകരിക്കുന്നു: ജിഫ്‌രി തങ്ങൾ


മലപ്പുറം • വഖ്ഫ് നിയമനം പി.എസ്.സിക്കു വിടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമസ്തയ്ക്കു നൽകിയ ഉറപ്പ് പാലിച്ചെന്നും തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തങ്ങൾ.


മതസംഘടനകൾക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. മുഖ്യമന്ത്രി ഉറപ്പ് നൽകിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്തയുടെ നിലപാട്. സമരം ചെയ്യാതെതന്നെ ആവശ്യം സാധിച്ചെടുത്തു. പ്രതിഷേധങ്ങൾക്ക് സമസ്ത ആഹ്വാനം നൽകിയിട്ടില്ല. മതവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമ്പോൾ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഇനി തുടർ നടപടികൾ വേഗത്തിലാക്കണം. അതുണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് സമസ്തയ്ക്കുള്ളത്. സർക്കാരിൻ്റെ തീരുമാനങ്ങളുടെ പിന്നാലെ പോകൽ സമസ്ത ശൈലിയല്ല. എന്നാൽ മുസ് ലിംകളെയും സമസ്തയെയും ബാധിക്കുന്ന വിഷയങ്ങളിൽ ഏതു സർക്കാരായാലും പ്രതികരിക്കും. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇനി സർക്കാരിനു മുമ്പിൽ വയ്ക്കേണ്ട നിർദേശങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും തങ്ങൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago