HOME
DETAILS

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി; ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചാകുന്നു; ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനം

ADVERTISEMENT
  
backup
July 22 2022 | 04:07 AM

african-swine-fever-in-wayanad-strict-inspection-at-check-posts

കല്‍പ്പറ്റ: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് സ്ഥിരീകരണം. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് സാംമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യചത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി.
അതേസമയം,രോഗം മനുഷ്യരിലേക്ക് പടരില്ല. വയനാട്ടിലെ എല്ലാ ഫാമുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്നികള്‍ ചത്താലോ രോഗം സ്ഥിരീകരിച്ചാലോ സര്‍ക്കാരിനെ ഉടന്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. ജില്ലകളിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം ശക്തമാക്കും. പന്നികളെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് നിലവില്‍ ചികിത്സയോ വാക്സിനോ ഇല്ല. വൈറസ് രോഗമായതിനാല്‍ പെട്ടെന്ന് പടരാന്‍ സാധ്യതയുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടു വരുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വിസയും പാസ്സ്പോർട്ടുമില്ല : രോഗിയായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടി റൂവി കെഎംസിസി

oman
  •  4 hours ago
No Image

2025 മാർച്ചിൽ എയർ കേരള പറന്നേക്കും

uae
  •  5 hours ago
No Image

ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

bahrain
  •  5 hours ago
No Image

നിയമ കുരുക്കുകൾ ഒഴിഞ്ഞു; അബുദബിയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം

uae
  •  6 hours ago
No Image

സഊദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Saudi-arabia
  •  6 hours ago
No Image

പ്രാര്‍ഥനകള്‍ വിഫലം; വെള്ളാരംകുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി

Kerala
  •  7 hours ago
No Image

കറന്റ് അഫയേഴ്സ്-11-09-2024

PSC/UPSC
  •  8 hours ago
No Image

ഇന്ത്യന്‍ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു; ഓരോ പരാതിയും എത്രയും വേഗം തീര്‍പ്പാക്കണം കെ.കെ ശൈലജ

Kerala
  •  8 hours ago
No Image

'ബുക്കിഷ്' ദശവാർഷിക പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു

uae
  •  8 hours ago
No Image

ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറില്‍ നല്‍കണം'; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  8 hours ago