ഇത് വെറും ട്രെയിലര്‍; സിനിമ വരാനിരിക്കുന്നതേയുള്ളൂ; തൃണമൂല്‍ മന്ത്രിയുടെ അറസ്റ്റിനു പിന്നാലെ സുവേന്ദു അധികാരി
കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ എന്‍ഫേഴ്സ്മെന്റ് റെയ്ഡില്‍ 20 കോടി പിടിച്ചതിനു പിന്നാലെ പ്രതികരണവുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഇത് വെറും ട്രെയിലറാണെന്നും സിനിമ പുറകെ വരുമെന്നും മന്ത്രിയോടും സഹായിയോടുമൊപ്പം മമത ബാനര്‍ജി സ്റ്റേജ് പങ്കിടുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സുവേന്ദു ട്വീറ്റ് ചെയ്തു.
ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ നേതാവാണ് സുവേന്ദു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അര്‍പ്പിത മുഖര്‍ജിയെ പൊതുവേദിയില്‍ പുകഴ്ത്തുന്ന വിഡിയോയും ബിജെപി പുറത്തുവിട്ടു.
പശ്ചിമബെംഗാള്‍ സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തിയ അധ്യാപന നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച് 26 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, എം.എല്‍.എയും മുന്‍ വെസ്റ്റ്ബെംഗാള് പ്രൈമറി എഡ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റുമായിരുന്ന മണിക് ഭട്ടാചാര്യ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."