രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ഇന്ന് അധികാരമേല്‍ക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലി കൊടുക്കും. രാവിലെ 10.15നാണ് സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും ഡല്‍ഹിയില്‍ പൂര്‍ത്തിയായി. ഇതിനായി ദ്രൗപതി മുര്‍മു വീട്ടില്‍ നിന്ന് പുറപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ടപതിയെന്ന ഖ്യാതി കൂടി ദ്രൗപതി മുര്‍മുവിന്റെ പേരിനൊപ്പം ഇന്ന് രാവിലെ 10.14 ന് എഴുതി ചേര്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനില്‍ പാര്‍ലമെന്റിലേക്ക് എത്തിച്ചേരുന്ന ദ്രൗപതി മുര്‍മു പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുന്നത്. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകള്‍ക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിക്കുന്നത്.
രാഷ്ട്രപതിയാകുന്നതോടെ ദ്രൗപതി മുര്‍മുവിനുള്ള ആദ്യ ഗാര്‍ഡ് ഓഫ് ഓണര്‍ പാര്‍ലമെന്റിനു മുന്നിലായിരിക്കും. പ്രതിപക്ഷ നിരയില്‍ നിന്ന് പോലും വോട്ടുകള്‍ സമാഹരിച്ചാണ് 64 ശതമാനം പിന്തുണ ഈ 64 കാരി നേടിയത്. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവ് രാജ്യത്തിന്റെ അമരക്കാരിയാകുന്നത്.
ആദിവാസി വിരുദ്ധമായ ബി.ജെ.പി സര്‍ക്കാരിന്റെ ബില്‍ തിരിച്ചയച്ച ജാര്‍ഖണ്ഡ് ഗവര്‍ണറാണ് ദ്രൗപതി മുര്‍മു. ആദ്യ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ഓര്‍ത്തെടുത്തു പറയുകയും അദ്ദേഹത്തെ പഴിക്കുന്നവരെ തിരുത്തുകയും ചെയ്തതാണ് ഇതേവരെയുള്ള നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."