HOME
DETAILS

സഭയിൽ വാക്‌പോര്

  
backup
July 29 2022 | 05:07 AM

%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

ന്യൂഡൽഹി • കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്നു വിശേഷിപ്പിച്ചതിനെ ചൊല്ലി ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്‌പോര്. ദ്രൗപദി മുർമുവിന്റെ ആദിവാസി പാരമ്പര്യത്തെ അപമാനിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവർ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി. എന്നാൽ, കപടനാട്യക്കാരോട് മാപ്പുപറയുന്ന പ്രശ്നമില്ലെന്നും രാഷ്ട്രപതിയെ നേരിൽകണ്ട് ക്ഷമാപണം നടത്താമെന്നും ആദിർ ചൗധരി നിലപാടെടുത്തു. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.


ബുധനാഴ്ച വിജയ് ചൗക്കിൽ നടന്ന പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തിനിടെ ഹിന്ദി ചാനലിനു നൽകിയ പ്രതികരണത്തിലാണ് രാഷ്ട്രപതിയെ ആദിർ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവർക്കുമുള്ളതാണെന്ന് പറയുകയായിരുന്നു. ഭരണപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് സഭാനടപടികൾ താൽക്കാലികമായി നിർത്തിവച്ചു.
ഇതിനു പിന്നാലെ ബി.ജെ.പി അംഗം രമാദേവിയോട് സംസാരിക്കാൻ ഭരണപക്ഷ ബെഞ്ചിലേക്ക് സോണിയ ഗാന്ധി നീങ്ങിയതോടെ സോണിയ മാപ്പുപറയണമെന്ന മുദ്രവാക്യം ബി.ജെ.പി അംഗങ്ങൾ ഉയർത്തി. സോണിയ രമാദേവിയുമായി സംസാരിക്കുന്നതിനിടെ സ്മൃതി ഇറാനി ഇടപെട്ടതോടെ സ്മൃതിയും സോണിയയും തമ്മിൽ വാക്കേറ്റമുണ്ടായി. തന്നോട് സംസാരിക്കരുതെന്ന് സ്മൃതി ഇറാനിയോട് സോണിയ പറഞ്ഞെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സോണിയ തങ്ങളുടെ അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ബി.ജെപി അംഗങ്ങൾ പറഞ്ഞു.
രമാദേവിയുമായി സംസാരിക്കുന്നതിനിടെ നിഷികാന്ത് ദുബെ ഉൾപ്പെടെയുള്ള ചില ബി.ജെ.പി അംഗങ്ങൾ മുൻനിരയിലേക്ക് വന്നു. സോണിയ ഗാന്ധിക്ക് സംരക്ഷണമൊരുക്കാൻ ഗൗരവ് ഗൊഗോയ്, വിഷ്ണു പ്രകാശ് അടക്കമുള്ള കോൺഗ്രസ് അംഗങ്ങളും എത്തിയതോടെ സഭ സംഘർഷഭരിതമായി. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഇടപെട്ടാണ് ശാന്തമാക്കിയത്. സോണിയ തങ്ങളുടെ അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമനും ആരോപിച്ചു.


എന്നാൽ, നിങ്ങൾക്ക് എന്നോട് ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നുവെന്നാണ് സോണിയാ ഗാന്ധി ചോദിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ആദിർ ചൗധരി ഇതിനകം മാപ്പുപറഞ്ഞെന്നും വിഷയത്തിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴക്കുന്നതെന്നുമാണ് രമാദേവിയോട് സോണിയാ ഗാന്ധി ചോദിച്ചതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ സോണിയക്കെതിരേ ബി.ജെ.പി വനിതാ എം.പിമാരും ബി.ജെ.പി അംഗങ്ങൾ സോണിയാ ഗാന്ധിക്കെതിരേ ആക്രോശിച്ചതിൽ നടപടി ആവശ്യപ്പെട്ട് 25 കോൺഗ്രസ് എം.പിമാരും ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago