HOME
DETAILS
MAL
കളരി ഗുരുക്കന്മാര്ക്ക് കേന്ദ്ര നിലവാരത്തില്‍ പെന്ഷന് അനുവദിക്കണം: കളരി സംഘം
backup
August 24 2016 | 18:08 PM
ചാവക്കാട്: അറുപത് കഴിഞ്ഞ കളരി ഗുരുക്കന്മാര്ക്ക് കേന്ദ്ര നിലവാരത്തില്‍ കലാകാരന്മാര്ക്കുള്ള പെന്ഷന് അനുവദിക്കണമെന്ന് സംസ്ഥാന കളരി സംഘം ചാവക്കാട് താലൂക്ക് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി രാജന് ഗുരുക്കള്‍ കാട്ടാകാമ്പാല്‍ അധ്യക്ഷനായി. പി.വി ഗോപാലന് ഗുരുക്കള്‍, പെരുവല്ലൂര്‍, സി.ജെ ബാലന് ഗുരുക്കള്‍, വാടാനാപ്പള്ളി, ആര്.വി അബ്ദുല്‍ ജബാര്‍ ഗുരുക്കള്‍ ചാവക്കാട്, പി.എം മുജീബ് ഗുരുക്കള്‍ അകലാട്, സി ഹുസൈന് ഗുരുക്കള്‍ മൂന്നയിനി എന്നിവര്‍ സംസാരിച്ചു. പി.എസ് ശ്രീധരന് ഗുരുക്കള്‍ സ്വാഗതവും എന്‍ അബ്ദുറഹ്മാന് ഗുരുക്കള്‍ പുറങ്ങ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."