അച്ചടക്ക ലംഘനം; ഡോ.ലുഖ്മാന് വാഫിയെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെയും അതിന്റെ നേതാക്കളെയും അപകീര്ത്തിപെടുത്തിയും, തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചും അച്ചടക്കലംഘനം നടത്തിയതിന്റെ പേരില്‍ മാലിക് ദീനാര്‍ ഖുര്‍ആന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരൂവള്ളൂര് വാഫി കാമ്പസ് ഡീന്‍ ഇന്‍ചാര്‍ജ് ലുഖ്മാന് വാഫിയെ പദവികളില്‍ നിന്നും പുറത്താക്കിയതായും സസ്പെന്‍ഡ് ചെയ്തതായും സി.ഐ.സി ഫൈനാന്‍സ് സമിതി ഡയറക്ടര്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
അച്ചടക്ക ലംഘനത്തെതുടര്‍ന്ന് ഡോ. ലുഖ്മാന് വാഫിയെ പദവികളില്‍ നിന്ന് പുറത്താക്കമെന്നാവശ്യപ്പെട്ട്കൊണ്ട് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര് സി.ഐ.സിയ്ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അച്ചടക്ക ലംഘനം ; പുറത്താക്കാന്‍ നിര്‍ദേശിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായേയും അതിന്റെ നേതാക്കളേയും അപകീര്‍ത്തിപ്പെടുത്തിയും തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചും അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍, മാലിക് ദീനാര്‍ ഖുര്‍ആന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവള്ളൂര്‍ വാഫി കാംപസ് ഡീന്‍ ഇന്‍ ചാര്‍ജ് ലുഖ്മാന് വാഫിയെ പദവികളില്‍ നിന്നും പുറത്താക്കാന്‍ , സി.ഐ.സി അധികൃതര്‍ക്കും ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര് നിര്‍ദേശം നല്‍കിയതായി സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."