കൈകൊട്ടി കളിയുമായി ഓണത്തെ വരവേറ്റ് അരിമ്പൂര്‍
അരിമ്പൂര്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസും ത്രിതല പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ഈണത്തില്‍ താളമിട്ട് ചുവടുകള്‍ വച്ചപ്പോള്‍ അരിമ്പൂരിന് അത് ഓണഘോഷ വരവേല്‍പ്പായിമാറി.
ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വട്ട കളികളും, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ സത്യദേവന്‍ എറവ്.
അവതരിപ്പിച്ച ഓണപ്പാട്ടുകളും അതീവ ഹൃദ്യമായി. തുടര്‍ന്ന് പതിനേഴാംവാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കാട് വെട്ടി തെളിയിച്ചാണ് ഒരേക്കറോളം വരുന്ന കരഭൂമി പച്ചക്കറി കൃഷിക്ക് സഞ്ജമാക്കിയത്. ബുധനാഴ്ച രാവിലെ എറവ് ആറാംകല്ല് മുനയം റോഡിന് സമീപം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എന്‍.സി സതീശ് അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് അഗങ്ങളായ സിജിമോഹന്‍ ദാസ്, ഗഘജോസ്, സിന്ധു സഹദേവന്‍, സുബിത സന്തോഷ്, ഷീബ മനോഹരന്‍, മലയാളം ശ്രീ അവാര്‍ഡ് ജേതാവ് ലത വിജയന്‍, ശാന്തി പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
ദേശക്കാരനും എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പക്ടറുമായ സാഹിത്യകാരന്‍ സുരേന്ദ്രന്‍ മങ്ങാട്ട് മുഖ്യാതിഥിയായി. ഓണത്തിന് വിളവെടുക്കുന്നതിനുള്ള ജൈവ പച്ചക്കറിതൈകളാണ് നട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."