രാമായണ ക്വിസ് മത്സരത്തില്‍ വിജയികളായി വാഫി വിദ്യാര്‍ത്ഥികളായ മുഹമ്മദ്റും ജാബിറും മുഹമ്മദ് ബാസിത്തും
കോഴിക്കോട്: രാമായണത്തിലെ അറിവ് മാറ്റുരക്കുന്ന ശ്രദ്ധേയമായ ക്വിസ് മത്സരത്തില്‍ വിജയികളായി മുഹമ്മദ്റും ജാബിറും മുഹമ്മദ് ബാസിത്തും. മലപ്പുറം ആതവനാട് മര്‍ക്കസ് അവസാനവര്‍ഷ വാഫി വിദ്യാര്‍ത്ഥികളാണിവര്‍. കര്‍ക്കടക മാസത്തോടനുബന്ധിച്ച് ഡി.സി ബുക്‌സ് നടത്തിയ രാമായണ പ്രശ്‌നോത്തരി മത്സരത്തില്‍ ആണ് ഇരുവരും മിന്നുന്ന വിജയം കരസ്ഥമാക്കിയത്. ഇവരെ കൂടാതെ അഭിറാം എം പി, നീതു കൃഷ്ണന്‍, നവനീത് ഗോപന്‍ എന്നിവരായിരുന്നു രാമായണ പ്രശ്‌നോത്തരിയിലെ വിജയികള്‍.
മത്സരത്തില്‍ പങ്കെടുക്കുന്ന കാര്യം ഇരുവര്‍ക്കും പരസ്പരം അറിയുമായിരുന്നില്ലെന്ന് ജാബിര്‍ പറയുന്നു. വിജയികളുടെ ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ പങ്കെടുത്ത കാര്യം ഇരുവരും അറിഞ്ഞത്. രാമായണം പഠനവിഷയമായതുകൊണ്ടു തന്നെ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ഇവര്‍ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'പ്രധാന മതങ്ങളെ കുറിച്ചുള്ള ഭാഗങ്ങള്‍ ഞങ്ങളുടെ സിലബസിലുണ്ട്, പ്രത്യേകിച്ച്, ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം, സിഖിസം തുടങ്ങിയവ. വിദേശ മതങ്ങളെ കുറിച്ചും ഞങ്ങള്‍ പഠിക്കുന്നുണ്ട്'. നമ്മുടെ നാടിന്റെ രണ്ട് ഇതിഹാസങ്ങളാണ് രണ്ടും, നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് ഇതെന്നും ജാബിര്‍ പറഞ്ഞു. 'എല്ലാ മതങ്ങളും സമാധാനത്തെയും മനുഷ്യരുടെ ക്ഷേമവും പ്രോത്സാഹിക്കുന്നതാണ്. രാമായണം നോക്കൂ, ശ്രീരാമന്റെ കഥയാണ് അത് പറയുന്നത്. പുണ്യത്തിന്റെ മൂര്‍ത്തീഭാവം, ഇത് സഹിഷ്ണുത, ക്ഷമ, സമാധാനം, സാഹോദര്യ സ്‌നേഹം, അങ്ങനെ പലകാര്യങ്ങളും പഠിപ്പിക്കുന്നു', ജാബിര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ഇന്ത്യക്കാരും രാമായണവും മഹാഭാരതവും വായിച്ചിരിക്കണമെന്നും ഇവര്‍ പറയുന്നുണ്ട്.
എം.ടി. വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' വായിച്ചുതുടങ്ങിയതോടെയാണ് പുരാണകൃതികളിലേക്ക് തിരിഞ്ഞത്. രാമായണത്തില്‍ പ്രതിപാദിക്കുന്ന സഹോദരസ്‌നേഹം മഹത്തരമാണ്. രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്നും പ്രജകളുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നും രാമായണം പഠിപ്പിക്കുന്നതായി ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."