HOME
DETAILS
MAL
യാക്കോബായ- ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്തും; ഹൈക്കോടതിയില്‍ സര്‍ക്കാര്‍
backup
August 10 2022 | 11:08 AM
കൊച്ചി: യാക്കോബായ- ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ നിയമനിര്‍ാണം നടത്താന്‍ ഉദ്ദേശിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നിയമമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണണെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണോ ഈ നിയമനിര്‍മാണമെന്ന് അറിയേണ്ടതുണ്ട്.
യാക്കോബായാ വിഭാഗത്തിന് പരിമിതമായ സൗകര്യങ്ങള്‍ അനുവദിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ഓര്‍ത്തഡോക്‌സ് സഭ എതിര്‍ത്തു.
എന്നാല്‍ ഇത് സുപ്രീം കോടതി വിധിക്ക് വിരുദ്ധമായ നിര്‍ദ്ദേശമാണെന്നും അംഗീകരിക്കാന്‍ കഴിയില്ല എന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. ഇടവകയിലെ ഭൂരിപക്ഷം നോക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."