ദേശീയപതാകക്ക് വില 20 രൂപ; വാങ്ങാന്‍ തയാറായില്ലെങ്കില്‍ റേഷന്‍ വിഹിതം നിഷേധിക്കുന്നതായി പരാതി: ലജ്ജാകരമെന്ന് വരുണ്‍ഗാന്ധി, വിഡിയോ..
ചണ്ഡിഗഡ്: ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ കര്‍ണാലില്‍ 'ഹര്‍ ഘര്‍ തിരംഗ' (ഓരോ വീട്ടിലും ത്രിവര്‍ണ പതാക) ക്യാംപയ്‌നിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകളെ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി.
ബി.ജെ.പിയുടെ യു.പിയിലെ പിലിബിത്തില്‍ നിന്നുള്ള ലോക്‌സഭാ എംപി വരുണ്‍ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ പങ്കിട്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഹര്‍ ഘര്‍ തിരംഗ ക്യാംപയ്ന്‍ സംഘടിപ്പിക്കുന്നത്. 20 രൂപ നല്‍കി ദേശീയപതാക വാങ്ങാന്‍ തയാറായില്ലെങ്കില്‍ ധാന്യത്തിന്റെ വിഹിതം നിഷേധിക്കുന്നതായാണ് പരാതി.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നത് ദരിദ്രര്‍ക്ക് ഭാരമായി മാറുകയാണെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ത്രിവര്‍ണ്ണ പതാകയുടെ വില ഒരു നേരത്തെ അന്നത്തിനു വേണ്ടി പോലും ബുദ്ധിമുട്ടുന്നവന്റെ ഭക്ഷണ വിഹിതത്തില്‍ നിന്ന് ഈടാക്കുന്നത് ലജ്ജാകരമാണെന്നു വരുണ്‍ ഗാന്ധി വിമര്‍ശിച്ചു.
आजादी की 75वीं वर्षगाँठ का उत्सव गरीबों पर ही बोझ बन जाए तो दुर्भाग्यपूर्ण होगा।
— Varun Gandhi (@varungandhi80) August 10, 2022
राशनकार्ड धारकों को या तिरंगा खरीदने पर मजबूर किया जा रहा है या उसके बदले उनके हिस्से का राशन काटा जा रहा है।
हर भारतीय के हृदय में बसने वाले तिरंगे की कीमत गरीब का निवाला छीन कर वसूलना शर्मनाक है। pic.twitter.com/pYKZCfGaCV
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."