പുതിയ യു.എ.ഇ വിസകള്‍ അടുത്ത മാസം മുതല്‍
ദുബൈ: യു.എ.ഇ ഗവണ്‍മെന്റ് ഈയിടെ പ്രഖ്യാപിച്ച പുതിയ വിസകള്‍ അടുത്ത മാസം പ്രാബല്യത്തില്‍ വരും. പഞ്ചവര്‍ഷ ഗ്രീന്‍വിസ, മള്‍ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷകര്‍ക്ക് പ്രത്യേക എന്‍ട്രി പെര്‍മിറ്റ്, ചികിത്സ,വിദ്യാഭ്യാസ വിസ തുടങ്ങിയവയാണ് അടുത്ത മാസം നിലവില്‍ വരികയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവര്‍ഷം വരെ ജോലി ചെയ്യാനും യു.എ.ഇയില്‍ താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍വിസകള്‍. സ്വയം തൊഴില്‍, ഫ്രീലാന്‍സ് ജോലി, വിദഗധതൊഴിലാളികള്‍ എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷത്തെ ഗ്രീന്‍വിസ ലഭിക്കുക. വിദഗ്ധ തൊഴിലാളികള്‍ക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. യു.എ.ഇയില്‍ ഏതെങ്കിലും സ്ഥാപനവുമായി തൊഴില്‍ കരാറുണ്ടായിരിക്കണം. തൊഴില്‍മന്ത്രാലയത്തില്‍ നിന്ന് സ്വയം തൊഴില്‍ അനുമതി നേടണം.
യു.എ.ഇയില്‍ താമസിക്കുന്ന വനിതകളുടെ ഭര്‍ത്താവ് മരിക്കുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലും ഗ്രീന്‍വിസ പ്രഖ്യാപിച്ചിരുന്നു.
മറ്റ് രാജ്യങ്ങളിലെ ജോലികള്‍ യു.എ.ഇയില്‍ ഇരുന്ന് ചെയ്യുന്നതിന് ഒരുവര്‍ഷത്തെയും റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് രണ്ടുവര്‍ഷത്തെയും ഗ്രീന്‍വിസക്ക് അര്‍ഹതയുണ്ടാകും. ഗ്രീന്‍വിസക്കാര്‍ക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര കാലവും കുടുംബത്തെയും സ്പോണ്‍സര്‍ ചെയ്യാം. 25 വയസ് വരെ ആണ്‍മക്കളെ സ്പോണ്‍സര്‍ ചെയ്യാം. പെണ്‍മക്കളെ പ്രായപരിധിയില്ലാതെ സ്പോണ്‍സര്‍ ചെയ്യാമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴിലന്വേഷകര്‍ക്ക് സ്പോണ്‍സര്‍ ആവശ്യമില്ലാത്ത പുതിയ സന്ദര്‍ശക വിസയും അടുത്ത മാസം മുതലാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പത്ത് തരം സന്ദര്‍ശക വിസകളാണ് യു.എ.ഇ ഏപ്രിലില്‍ പ്രഖ്യാപിച്ചത്. പുതിയ വിസകള്‍ യു.എ.ഇയിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."